ഇടുക്കിയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കോവിഡ്: നിരീക്ഷണത്തിൽ 2653 പേർ

Web Desk

തൊടുപുഴ

Posted on March 30, 2020, 7:06 pm

ഇടുക്കിയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൂടി കോവിഡ് വൈറസ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച രണ്ട് പേരും കോൺഗ്രസ് നേതാവുമായി ബന്ധം പുലർത്തിയിരുന്നവരാണ്. ഒരാൾ ചുരുളി സ്വദേശിയും രണ്ടാമത്തെയാൾ ബൈസൺവാലിയിലെ ഏകാധ്യാപകിയുമാണ്. ചുരുളി സ്വദേശിയെ ഇടുക്കി മെഡിക്കൽ കോളേജ് ഐസോലേഷൻ വാർഡിലേക്ക് മാറ്റിയതായി ജില്ലാ കളക്ടർ അറിയിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം അഞ്ചായി. ഇതിൽ മൂന്നാറിലെത്തിയ ബ്രിട്ടീഷ് പൗരന് രോഗം ഭേദമായി.

ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. ഇന്ന് 508 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 2653 ആയി ഉയർന്നു.

ആശുപത്രികളിൽ നിലവിൽ ആറ് പേരാണ് നിരീക്ഷണത്തിലുള്ളത്. നാല് പേർ ഇടുക്കിയിലും രണ്ട് പേർ തൊടുപുഴ ജില്ലാ ആശുപത്രിയിലുമാണ് ചികത്സയിലുള്ളത്. പരിശോധനയ്ക്ക് അയച്ചിരുന്ന 134 സാമ്പിളുകളിൽ 118 കേസുകളും നെഗറ്റീവാണ്. 12 സാമ്പിളുകളുടെ ഫലം ഇനി വരാന്നുണ്ട്. പോസിറ്റീവ് കേസുകളുടെ എണ്ണം കൂടാനുള്ള സാഹചര്യവും നിലനിൽക്കുന്നുണ്ട്.

Eng­lish Sum­ma­ry; coro­na virus two pos­i­tive cas­es in iduk­ki

YOU MAY ALSO LIKE THIS VIDEO