കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ബുള്ളറ്റിൽ ചെറുതോണിയിൽ എത്തിയ രണ്ട് വിദേശികളെ ഇടുക്കി പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇംഗ്ലണ്ടിൽ നിന്നെത്തിയ റെയ്ഹാൻ (38) ദാനിയൽ കലാഹൻ (40) എന്നിവർ ചെറുതോണിയിലുള്ള കടയിൽ നിന്ന് മിനറൽ വാട്ടർ വാങ്ങുന്നതിനിടയിലാണ് ഇടുക്കി സർക്കിൾ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ എടുത്ത് പരിശോധനയ്ക്കായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.
പ്രാഥമിക പരിശോധയ്ക്ക് ശേഷം രോഗലക്ഷണങ്ങൾ ഇല്ലെന്ന് കണ്ട ഇവരെ വെള്ളാപ്പാറയിലുള്ള പിഡബ്ല്യൂഡി റസ്റ്റ് ഹൗസിൽ താൽകാലികമായി താമസിക്കുന്നതിന് സൗകര്യമൊരുക്കി. ഫെബ്രുവരി പതിനൊന്നിന് ഇന്ത്യയിൽ എത്തിയ ഇവർ എറണാകുളത്ത് നിന്നും ഇന്ന് ഉച്ചയോടെയാണ് ചെറുതോണിയിൽ എത്തിയത്.
എറണാകുളത്ത് നിന്ന് ഇടുക്കിയിലേക്കുള്ള യാത്രയിൽ ഒരു സ്ഥലത്ത് നിന്നും ഭക്ഷണം കിട്ടിയില്ലെന്ന് അവർ പറഞ്ഞു. ഭക്ഷണം കഴിക്കാതെ അവശനിലയിലെത്തിയ ഇവർക്ക് പോലീസ് തുണയായി. അവശരായ അവസ്ഥയിൽ ഇവരെ കണ്ടതിനെ തുടർന്നാണ് ജില്ലാ ഭരണകൂടം ഇടപെട്ട് ഇവർക്ക് താമസ സൗകര്യം ഒരുക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.