ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ് വൈറസ് ബാധ തുടരുന്നു. കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 21,000 കടന്നു. 24 മണിക്കൂറിൽ 2000 എന്ന കണക്കിലാണ് ലോകത്ത് മരണസംഖ്യ ഉയരുന്നത്. ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇറ്റലിയിലാണ്. 24 മണിക്കൂറിൽ 683 എന്നതാണ് ഇറ്റലിയിലെ മരണനിരക്ക്. സ്‌പെയിനിൽ ഇന്നലെ 443 പേരും മരിച്ചു. ഇറാനിൽ മരണസംഖ്യ 2077 ആയി. ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം നാലര ലക്ഷം കവിഞ്ഞു.
ഇറ്റലി, ഫ്രാൻസ്, സ്‌പെയിൻ എന്നീ രാജ്യങ്ങൾക്ക് പുറമെ മറ്റൊരു യൂറോപ്യൻ രാജ്യമായ നെതർലാൻഡിലും കോവിഡ് 19 ഭീകരമായി പടരുന്നു. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 356 ആയി. രോഗം ബാധിച്ചവരുടെ എണ്ണം 6000 കടക്കുകയും ചെയ്തു.
ചൈനയുടെ സ്ഥിതി ഏതാണ്ട് നിയന്ത്രണവിധേയമായി. ആകെ 81,6661 കേസുകള്‍ സ്ഥിരീകരിച്ചതില്‍ 70000 പേരുടെയും രോഗം ഭേദമായി. 3285 ആണ് ചൈനയിലെ മരണ സംഖ്യ. ചൈനയില്‍ സാമൂഹിക വ്യാപനം നിലവില്‍ ഇല്ല. പുതുതായി സ്ഥിരീകരിച്ച കേസുകളെല്ലാം മറ്റ് രാജ്യങ്ങളില്‍ നിന്ന് വന്നവരുടേതാണ്. ഒരു ലക്ഷം പേരിലേക്ക് രോഗം വ്യാപിക്കാന്‍ മൂന്ന് മാസമെടുത്തെങ്കില്‍ പിന്നീട് 12 ദിവസം കൊണ്ടാണ് അടുത്ത ഒരു ലക്ഷം പേരിലേക്ക് രോഗം വ്യാപിച്ച് മൂന്ന് ലക്ഷത്തിലെത്തിയതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
ENGLISH SUMMARY: Corona virus updates
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.