ആഗോളതലത്തിൽ കൊറോണ ബാധിതരുടെ എണ്ണം 80,412 ആയി. ചൈനയിൽ ഇന്നലെ 71 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,710 ആയി ഉയർന്നു. 508 പേർക്ക് പുതിയതായി രോഗം ബാധിച്ചതായി ദേശീയ ആരോഗ്യ കമ്മിഷൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. അതിനിടെ കൊറോണ വൈറസ് പടർന്നു പിടിച്ച ഇറാനിലെ ആരോഗ്യസഹമന്ത്രി ഇറാജ് ഹരിർചിക്ക് രോഗബാധ സ്ഥിരീകരിച്ചു. അദ്ദേഹത്തെ മാറ്റിപ്പാർപ്പിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയ വക്താവാണ് ഇക്കാര്യം അറിയിച്ചത്.
ഇറാന്റെ ഐഎല്‍എന്‍എ വാര്‍ത്താ ഏജന്‍സി, ആരോഗ്യ സഹമന്ത്രിക്ക് കൊറോണ പോസിറ്റീവ് ആണെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് ആരോഗ്യ മന്ത്രാലയ വക്താവ് സ്ഥിരീകരിക്കുകയായിരുന്നു. ഇറാനിൽ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. ചൈനയ്ക്ക് പുറമെയുള്ള ഏറ്റവും ഉയർന്ന മരണനിരക്കാണിത്. ഇറാഖിലെ കിർകുക് പ്രവിശ്യയിൽ നാലുപേർക്കുകൂടി രോഗബാധ കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം അഞ്ചായി ഉയർന്നു.
കാനറി ദ്വീപുകളുടെ ഭാഗമായ ടെനറിഫിലെ ഹോട്ടലിൽ താമസിക്കുന്ന ഒരാൾക്ക് രോഗബാധ കണ്ടെത്തിയതോടെ ഹോട്ടൽ അടച്ചിട്ടു. ആയിരത്തോളം അതിഥികളാണ് ഹോട്ടലിനുള്ളിൽ കുടുങ്ങിക്കിടക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളായ ക്രോയേഷ്യ, ഓസ്ട്രിയ, സ്പെയിൻ എന്നിവിടങ്ങളിൽ കൊറോണയുടെ സാന്നിധ്യം കണ്ടെത്തി. സ്പെയിനിൽ കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് അതിർത്തികളിൽ കനത്ത സുരക്ഷയേർപ്പെടുത്തിയിരിക്കുകയാണ്. നാലു പേർക്കാണ് രോഗം കണ്ടെത്തിയിരിക്കുന്നത്.
English Summary; corona virus updates
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.