Web Desk

ന്യൂഡല്‍ഹി

December 30, 2020, 9:11 am

അതിതീവ്ര കൊറോണ വെെറസ് രണ്ടുവയസ്സുകാരിക്ക് സ്ഥിരീകരിച്ചു

Janayugom Online

അതിതീവ്ര കൊറോണ വെെറസ് കൂടുതല്‍ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു. യുഎഇ, ഫ്രാന്‍സ്, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളിലാണ് വെെറസ് സ്ഥിരീകരിച്ചത്. ഇന്നലെ ഇന്ത്യയിലും വൈറസ് വകഭേദം കണ്ടെത്തിയിരുന്നു. .

ഇന്ത്യയിൽ ഏറ്റവുമൊടുവിലായി ഉത്തർപ്രദേശിൽ നിന്നുള്ള രണ്ടുവയസ്സുകാരിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മീററ്റിലാണ് രണ്ടുവയസ്സുകാരിയിൽ കൊറോണയുടെ പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. യുകെയിൽ നിന്ന് മടങ്ങിയെത്തിയ കുടുംബമാണ്. കുട്ടിയുടെ അച്ഛനും അമ്മയ്ക്കും കോവിഡിന്റെ പഴയ വകഭേദം തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്.

ഇന്നലെ ആറ് പേരിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യം ഇന്ത്യയിൽ ഇല്ലെന്നാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കിയത്.

You may also like this video: