വളർത്തു മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് കോവിഡ് പടരാനുള്ള സാധ്യതയില്ലെന്ന് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഡയറക്ടർ രണ്‍ദ്വീപ് ഗുലേറിയ.മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് മാത്രമേ കോവിഡ് പകരുകയുള്ളുവെന്നും വളർത്തു മൃഗങ്ങൾ കോവിഡ് പരത്തുന്നതിന്റെ ഡേറ്റ ഒന്നും ഇതുവരെയും നിലവിൽ ഇല്ലായെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഹൈഡ്രോക്സിക്ലോറോക്വീന് എല്ലാ കോവിഡ് ചികിത്സയ്ക്കും നിര്ദേശിക്കാവുന്നതല്ല .ഇതിന് പാര്‍ശ്വഫലങ്ങളുണ്ട്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ഇത് കാരണമാകാം. ഇത് ജനങ്ങള്‍ക്ക് കൂടുതല്‍ ഹാനികരമാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ഹൈഡ്രോക്സിക്ലോറോക്വീന്, അസിത്രോമൈസിന്‍ മിശ്രിതം കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമാണോ എന്നകാര്യം വിശദമായ പരിശോധനകളിലൂടെ മാത്രമേ പറയാന്‍ സാധിക്കൂ.
ENGLISH SUMMARY: corona virus will not spread from pet animals to human says aims director
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.