കോവിഡ് വായുവിലൂടെയും പകരും എന്നതിന് തെളിവില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). വൈറസ് വായുവിലൂടെ പകരുമായിരുന്നുവെങ്കിൽ രോഗ ബാധിതരുടെ കുടുംബങ്ങളിലെ എല്ലാവർക്കും രോഗബാധ ഉണ്ടാകേണ്ടതായിരുന്നു വെന്ന് ഐസിഎംആർ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.
രോഗം ബാധിച്ചയാളുമായി നേരിട്ടുളള സമ്പര്‍ക്കത്തിലൂടെയോ, പരിചരിക്കുന്നതിലൂടെയോ മാത്രമേ വൈറസ് പടരൂ എന്ന വിലയിരുത്തലുകളെ ഖണ്ഡിക്കുന്ന പഠന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.കൊറോണ വായുവിലൂടെയും പകരുമെന്ന് അമേരിക്കയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതായി യു.എസ് പകര്‍ച്ചവ്യാധി വകുപ്പ് തലവന്‍ അന്തോണി ഫൗസി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഈ വാദം തള്ളുന്ന നിലപാടാണ് ഐസിഎംആറിന്റേത്.വായുവിലൂടെ പകര്‍ന്നിരുന്നുവെങ്കില്‍ കൊറോണ ബാധിതര്‍ ചികിത്സയില്‍ കഴിഞ്ഞ ആശുപത്രികളിലെ മറ്റുരോഗികള്‍ക്കും വൈറസ് ബാധ ഉണ്ടാകേണ്ടതായിരുന്നു. അതിനാല്‍ കൊറോണ വായുവിലൂടെ പകരുമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്ന് ഐസിഎംആര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ENGLISH SUMMARY: corona virus will not spread through air says icmr
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.