June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

ശുഭവാർത്തയുമായി ചൈന; കൊറോണ ബാധിച്ച യുവതിക്ക് കുഞ്ഞ് പിറന്നു

By Janayugom Webdesk
February 4, 2020

കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവതി ആരോഗ്യവതിയായ പെൺകുഞ്ഞിന് ജന്മം നൽകി. ചൈനയുടെ ഹീലോംഗ്ജിയാങ് പ്രവിശ്യയുടെ തലസ്ഥാനമായ ഹാർബിനിലാണ് കൊറോണ വൈറസ് രോഗബാധിതയായ യുവതിയ്ക്ക് പെൺകുഞ്ഞു പിറന്നത്. കു‍ഞ്ഞിന് മൂന്ന് കിലോ ഭാരമുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.

ചൈന ഡെയ്ലി ഫെയ്സ്ബുക് പേജിലൂടെയാണ് ഈ വാർത്ത പുറത്തുവിട്ടത്. ഹ്യുബെ പ്രവിശ്യയിലെ വുഹാൻ നഗരത്തിലുള്ള ചന്തയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇപ്പോൾ ലോകത്തെയാകെ ഭീതിയിലാക്കിയിരിക്കുകയാണ്. കൊറോണ 26 ഓളം രാജ്യങ്ങളിലേക്ക് പടർന്നതായാണ് റിപ്പോർട്ടുകൾ. ചൈനയിൽ കൊറോണ ബാധിച്ച് 425 പേരാണ് മരിച്ചത്. ഇന്നലെ മാത്രം 64 പേരാണ് മരിച്ചത്. 20,400 പേർക്ക് ചൈനയിൽ രോ​ഗബാധ സ്ഥിരീകരിച്ചതായാണ് ആരോ​ഗ്യവകുപ്പ് അധികൃതർ അറിയിച്ചിട്ടുള്ളത്.


Eng­lish sum­ma­ry: Coro­na virus women give birth to baby

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.