June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

കൊറോണ വൈറസ്; മുംബൈയിൽ രണ്ടുപേർ നിരീക്ഷണത്തിൽ

By Janayugom Webdesk
January 24, 2020

കൊറോണ വൈറസ് ബാധയേറ്റ് നിരവധിയാളുകൾ ചൈനയിൽ മരണമടഞ്ഞതിന് പിന്നാലെ മുംബൈയിൽ രണ്ടുപേർ നിരീക്ഷണത്തിൽ. ചൈനയിൽ നിന്നും അടുത്തിടെ തിരിച്ചെത്തിയ രണ്ടുപേരാണ് നിരീക്ഷണത്തിലുള്ളത്. അതേസമയം ചൈനയിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പ്രത്യേകം ഐസൊലേറ്റഡ് വാർഡുകൾ ക്രമീകരിച്ചതായി ബൃഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. ചിഞ്ച്പോക്‌ലിയിലെ കസ്തൂർബ ആശുപത്രിയിലാണ് വാർഡുകൾ ക്രമീകരിച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവർക്ക് പ്രത്യേകം ചികിത്സ നൽകാനാണ് വാർഡുകൾ സജ്ജീകരിച്ചിരിക്കുന്നതെന്ന് ബിഎംസി എക്സിക്യൂട്ടീവ് ഹെൽത്ത് ഓഫീസർ ഡോ. പദ്മജ കേസ്കർ പറഞ്ഞു. കൊറോണ വൈറസ് ബാധയുടെ ലക്ഷണമായ കഠിനമായ ചുമ, ജലദോഷം എന്നീ ലക്ഷണങ്ങളുള്ള രണ്ടുപേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. കൂടുതൽ വിവരങ്ങൾക്കായി ഇവരുടെ മെഡിക്കൽ റിപ്പോർട്ട് ലഭിക്കേണ്ടതുണ്ടെന്നും കേസ്കർ പറഞ്ഞു. വൈറസ് കേസുകള്‍ ഡല്‍ഹിയിലോ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലോ ഉണ്ടായായാല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാണെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേറിയയും അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ചൈനയില്‍നിന്നെത്തുന്ന യാത്രക്കാരെ തെര്‍മല്‍ സ്‌ക്രീനിങ് പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. കൊച്ചി, ചെന്നൈ, ബംഗളുരു, ഹൈദരാബാദ്, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങളില്‍ ഈ സംവിധാനം ഒരുക്കിയിട്ടുണ്ട്. കൊറോണ വൈറസ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പും മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. അതേസമയം സൗദി അറേബ്യയിലെ ഇന്ത്യൻ നഴ്സിന് കൊറോണ വൈറസ് ബാധയില്ലെന്ന് ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ജിദ്ദയിൽ അറിയിച്ചു.

Eng­lish sum­ma­ry: Coro­na virus­es; Two men under obser­va­tion in Mumbai

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.