September 26, 2022 Monday

Related news

September 6, 2020
September 2, 2020
July 11, 2020
June 18, 2020
June 17, 2020
June 16, 2020
May 10, 2020
May 9, 2020
May 7, 2020
April 28, 2020

 ലോകത്താകെ കോവിഡ് രോഗികളുടെ എണ്ണം 30 ലക്ഷം കടന്നു: 2,10,804 മരണം

Janayugom Webdesk
വാഷിങ്ടണ്‍
April 28, 2020 9:56 am

ലോകത്താകെ കോവിഡ് രോഗികളുടെ എണ്ണം 30 ലക്ഷം കടന്നു. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട കണക്കുപ്രകാരം 30,36,770 പേര്‍ക്ക് ഇതുവരെ വൈറസ് സ്ഥിരീകരിച്ചു. 2,10,804 പേരുടെ ജീവനാണ് കോവിഡ് ഇതുവരെ കവര്‍ന്നത്.

ആകെ രോഗബാധിതരില്‍ മൂന്നിലൊന്നും അമേരിക്കയിലാണ്. പത്ത് ലക്ഷത്തിനടുത്ത് രോഗബാധിതരുള്ള അമേരിക്കയില്‍ 56,000 പേര്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 1347 ജീവന്‍ നഷ്ടമായി. ഇരുപതിനായിരത്തിലേറേ പേര്‍ക്ക് പുതുതായി വൈറസ് സ്ഥിരീകരിച്ചു. യുഎസ് ഒഴികെയുള്ള വൈറസ് ബാധിത രാജ്യങ്ങളിലെല്ലാം മരണസംഖ്യ കുറഞ്ഞുവരുകയാണ്. സ്‌പെയ്‌നിലും ഇറ്റലിയിലും ബ്രിട്ടണിലും നാനൂറില്‍ താഴെയാണ് കഴിഞ്ഞ ദിവസത്തെ മരണനിരക്ക്.

2,29,422 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സ്‌പെയ്‌നില്‍ 23,521 പേരാണ് ഇതുവരെ മരിച്ചത്. രണ്ട് ലക്ഷം രോഗബാധിതരുള്ള ഇറ്റലിയില്‍ മരണം 26,977 ആയി. ഫ്രാന്‍സില്‍ 23,293 പേരും ബ്രിട്ടണില്‍ 21,092 പേരും മരിച്ചു. ജര്‍മനിയില്‍ മരണം 6000 കടന്നു. ബെല്‍ജിയത്തില്‍ 7200 പേരും ഇറാനില്‍ 5800 പേരും ഇതുവരെ മരണപ്പെട്ടു.

അതേസമയം ലോകത്താകെ കോവിഡ് മുക്തരായവരുടെ എണ്ണം 8,92,599 ആയി. സ്‌പെയ്‌നില്‍ 1.20 ലക്ഷം പേര്‍ രോഗമുക്തരായി. ജര്‍മനിയില്‍ 1.14 ലക്ഷം രോഗികളും യുഎസില്‍ 1.11 ലക്ഷം പേരും പൂര്‍ണമായും കോവിഡ് മുക്തരായി. 19 ലക്ഷത്തിലേറെ രോഗികള്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇതില്‍ 56000ത്തോളം പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.