ലോകത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു. 2,80,000 പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. 2,666 പേര്‍ക്കാണ് സ്പെയിനിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ള അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 1,347,309 ആയി.
80,000 ത്തോളം പേര്‍ മരണപ്പെടുകയും ചെയ്തു. ബ്രിട്ടനിൽ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തി പതിനയ്യായിരം കടന്നു. സ്‌പെയിന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്ന മരണസംഖ്യയില്‍ വലിയരീതിയില്‍ കുറവ് അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്.
എന്നാല്‍ ലോക്ക് ഡൗണ്‍ നിയന്ത്രണത്തിലേര്‍പ്പെടുത്തിയ ഇളവുകള്‍ കോവിഡ് 19 ന്റെ രണ്ടാംഘട്ടത്തിന് കാരണമായേക്കുമോ എന്ന ആശങ്കയും നിലവിലുണ്ട്. ഖത്തറിൽ കഴിഞ്ഞ രണ്ട് ദിവസമായി പ്രതിദിന രോഗ സംഖ്യ ആയിരത്തിലധികം.
രോഗബാധിതർ 21,331. 2,499 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു. മരണം 13 ആയി. ബഹ്‌റൈനിൽ 151 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 2 2530. പേരുടെ നില ഗുരുതരമാണ്. എട്ട് പേര്‍ മരിക്കുകയും ചെയ്തു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.