കോവിഡ് 19: ലോകത്ത് മരണം 71,270

Web Desk
Posted on April 06, 2020, 9:08 pm

ലോകത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം പെരുകുന്നു. ഇതുവരെ 71,270 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം പതിമൂന്ന് ലക്ഷത്തിലേക്ക് അടുത്തു. 12,97,239 പേര്‍ക്കാണ് ലോകത്താകമാനം കോവിഡ് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ 1,344 മരണമാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ അമേരിക്കയിലെ മരണസംഖ്യ 9,689 ആയി. രോഗബാധിതരുടെ എണ്ണം മൂന്നരലക്ഷത്തിലേക്ക് അടുത്തിട്ടുണ്ട്. പുതിയ രോഗികളുടെ എണ്ണത്തിലും ദിനംപ്രതിയുള്ള മരണനിരക്കിലും ഇറ്റലിയിലും സ്‌പെയിനിലുമടക്കം കുറവ് വന്നിട്ടുണ്ട്. സ്‌പെയിനില്‍ കഴിഞ്ഞ മൂന്ന് ദിവസമായി മരണനിരക്ക് കുറഞ്ഞ് വരികയാണ്. പുതിയ രോഗികളുടെ എണ്ണവും ഒരാഴ്ചത്തെ അപേക്ഷിച്ച് ഇന്നലെ ഏറ്റവും കുറവാണ് രേഖപ്പെടുത്തിയത്. രണ്ടാഴ്ചയ്ക്കുള്ളിലെ ഏറ്റവും താഴ്ന്ന മരണ നിരക്കാണ് ഇറ്റലിയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ENGLISH SUMMARY: coro­na world upda­tion

YOU MAY ALSO LIKE THIS VIDEO