ലോകത്ത് കോവിഡ് മരണം 37000 കടന്നു. ഏഴു ലക്ഷത്തി എൺപത്തിമൂവായിരത്തിലേറെ പേർക്കാണ് രോഗബാധയുണ്ടായത്. അമേരിക്കയിൽ അതിവേഗം രോഗം വ്യാപിക്കുകയാണ്. ഇറ്റലിയിൽ നിയത്രണങ്ങൾ ഏപ്രിൽ 12 വരെ നീട്ടി. ഇറ്റലിയിൽ രോഗ ബാധിതര്‍ ഒരു ലക്ഷം കടന്നു.സ്പെയിനില്‍ 7716 പേരും അമേരിക്കയില്‍ 3008 പേരും മരണപ്പെട്ടു. ഇറ്റലിയില്‍ ഇന്നലെ മാത്രം 812 പേര് മരിച്ചു. സ്പെയിനില്‍ ഇന്നലെ മാത്രം മരിച്ചത് 913 പേരാണ്.നിലവിൽ 178 രാജ്യങ്ങളിലേക്കാണ് രോഗം പടർന്നിട്ടുള്ളത്.
രോഗവ്യാപനം വൈകാതെ ഉയര്‍ന്ന നിലയില്‍ എത്തുമെന്നും പിന്നീട് കേസുകള്‍ കുറയുമെന്നുമാണ് സ്പെയിനിലെ ആരോഗ്യ വിദഗ്ധരുടെ നിഗമനം. 812 പേര് കൂടി മരിച്ചതോടെ ഇറ്റലിയില്‍ ഇതുവരെ മരിച്ചത് 11,591 പേര്. ഫ്രാന്‍സില്‍ ഒറ്റ ദിവസത്തിനിടെ 418 പേര് മരിച്ചു. ജര്‍മ്മനിയില്‍ അറുപത്തിയാറായിരത്തിലേറെ രോഗികളുണ്ടെങ്കിലും മരണം 700ല്‍ താഴെ നിലനിര്‍ത്താനായത് നേട്ടമാണ്. ബ്രിട്ടനില്‍ മരണം 1400 കടന്നു. കൊവിഡ് രോഗവ്യാപനത്തെ കുറിച്ച് ലോകാരോഗ്യ സംഘടന അന്വേഷണം നടത്തണമെന്ന് ബ്രിട്ടന് ആവശ്യപ്പെട്ടു.
ENGLISH SUMMARY: corona worldwide updates
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.