കൊറോണ നിരീക്ഷണത്തിലായിരുന്ന യുവാവ് ബൈക്കപകടത്തിൽ മരിച്ചു. ചാലക്കുടി മേച്ചിറ സ്വദേശി സുജിത് (30) ആണ് മരിച്ചത്. രണ്ട് ദിവസമായി സുജിത് ആശുപത്രിയിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. സുജിത്തിനൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന മറ്റൊരു യുവാവ് സംഭവദിവസം തന്നെ മരിച്ചിരുന്നു.
മാർച്ച് 11നാണ് സുജിത് ദുബായിൽ നിന്ന് വന്നത്. ഉടൻ തന്നെ സുജിത്തിനോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ പ്രവർത്തകർ നിർദ്ദേശിച്ചിരുന്നു. ഇതിനിടെയിലാണ് പുറത്തുപോകുന്നതും അപകടം സംഭവിക്കുന്നതും. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ തൃശ്ശൂർ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോഴാണ് കൊവിഡ് രോഗബാധയുണ്ടെന്ന് സംശയമുള്ളതിനാൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ച വിവരം മനസ്സിലായത്. സുജിത്തിന്റെ മൃതദേഹം തൃശ്ശൂർ ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷമെ ഇനി മറ്റു നടപടികളിലേക്ക് നീങ്ങു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.