Web Desk

ന്യൂഡല്‍ഹി

March 20, 2020, 10:00 pm

കൊറോണ വ്യാപനം: വിനോദസഞ്ചാരമേഖലയില്‍ 380 ലക്ഷം തൊഴിൽ നഷ്ടമാകും

Janayugom Online

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകവ്യാപകമായി ഏര്‍പ്പെടുത്തിയിട്ടുള്ള സഞ്ചാര വിലക്ക് രാജ്യത്തെ വിനോദസഞ്ചാരമേഖലയ്ക്ക് കടുത്ത ആഘാതമാകുമെന്ന് റിപ്പോര്‍ട്ട്. ഈ രംഗത്ത് പ്രത്യക്ഷവും പരോക്ഷവുമായുള്ള മൂന്ന് കോടി എണ്‍പത് ലക്ഷം തൊഴില്‍ നഷ്ടത്തിലേക്കാകും ഇത് നയിക്കുക. ഈ ആഘാതം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് കാട്ടി ഫെഡറേഷന്‍ ഓഫ് അസോസിയേഷന്‍സ് ഇന്‍ ഇന്ത്യന്‍ ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി (ഫെയ്ത്ത്) പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചു.

രാജ്യത്തെ വിനോദസഞ്ചാര‑യാത്രമേഖലയ്ക്ക് ഉണ്ടാകുന്ന ഈ തിരിച്ചടി സമ്പദ്ഘടനയ്ക്ക് പത്ത് ലക്ഷം കോടിയുടെ നഷ്ടമുണ്ടാക്കുമെന്നും ഫെയ്ത്ത് ചൂണ്ടിക്കാട്ടുന്നു. ഈ ആഗോളമഹാമാരി ഇന്ത്യന്‍ വിനോദസഞ്ചാരമേഖലയെ വന്‍ കടക്കെണിയിലേക്കും വ്യവസായങ്ങള്‍ പൂട്ടുന്നതിലേക്കും വന്‍തൊഴില്‍ നഷ്ടത്തിലേക്കും കൊണ്ടെത്തിക്കും.

വരുമാനങ്ങള്‍ പൂര്‍ണമായും ഇല്ലാതാകുന്നതോടെ തങ്ങളെ സംരക്ഷിക്കണമെന്ന ആവശ്യവും ഫെയ്ത്ത് പ്രധാനമന്ത്രിക്ക് മുന്നില്‍ വച്ചു. തങ്ങള്‍ക്ക് തിരിച്ചടയ്ക്കാനുള്ള വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറോട്ടോറിയം പ്രഖ്യാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സാധന സേവന‑നികുതിയടക്കമുള്ളവയ്ക്കും പ്രൊവിഡന്റ് ഫണ്ട്, കസ്റ്റംസ് നികുതി തുടങ്ങിയവയ്ക്കും ഇത് ബാധകമാക്കണം. സംസ്ഥാന സര്‍ക്കാരുകളുടെ എക്സൈസ് ഫീസുകള്‍, ലെവികള്‍, നികുതികള്‍, വൈദ്യുതി, വെള്ളക്കരങ്ങള്‍ തുടങ്ങിയവ അടക്കുന്നതിനും ബാങ്ക് ഗാരന്റികള്‍ക്കും സമയം നീട്ടി നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

Eng­lish Sum­ma­ry; Coro­na virus; 380 lakh jobs lost in tourism

YOU MAY ALSO LIKE THIS VIDEO