ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്നു. ഇതുവരെ കൊറോണ ബാധ മൂലം ചൈനയിൽ മരിച്ചവരുടെ എണ്ണം 1,011 ആയി. ഇന്നലെ മാത്രം മരിച്ചത് 108 പേരാണെന്നാണ് സൂചന. ഇതില്‍ 103 എണ്ണവും ഹ്യുബെ പ്രവശ്യയിലാണ്. 2,097 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 42,200 ആയി. അതേസമയം രോഗം സുഖപ്പെട്ട 3996 പേര് തിങ്കളാഴ്ച ആശുപത്രി വിട്ടു.
പ്രസിഡന്റ് ഷി ജിൻപിങ് തിങ്കളാഴ്ച ബെയ്ജിങ്ങിലെ ആശുപത്രിയിലെത്തി രോഗികളെയും ആരോഗ്യപ്രവർത്തകരേയും സന്ദർശിച്ചു. പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കാൻ അദ്ദേഹം നിർദേശം നൽകി. ലോകാരോഗ്യ സംഘടനയുടെ പ്രത്യേക നിർദേശത്തിൽ ബ്രൂസ് ഐൽവാർഡിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വിദഗ്ധസംഘം തിങ്കളാഴ്ച ചൈനയിലെത്തി.
അതേസമയം ഒരു ഇന്ത്യക്കാരന് കൂടി വൈറസ് സ്ഥിരീകരിച്ചു. യുഎഇയിലുള്ള ഇന്ത്യക്കാരനാണ് വൈറസ് ബാധ ഏറ്റിരിക്കുന്നത്. ഇയാള്‍ നേരത്തെ വൈറസ് ബാധിച്ച വ്യക്തിയുമായി സമ്പര്‍ക്കം പുലർത്തിയിരുന്നു. ഇതാണ് വൈറസ് ബാധിക്കാന്‍ കാരണമായത്. എന്നാല്‍ ഇയാളുടെ നില ഗൗരവമല്ലെന്നും തൃപ്തികരമാണെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം എട്ടായി. യുഎഇയില്‍ കൊറോണ ബാധയുള്ള ആറു പേരുടെ നിലയില്‍ പുരോഗതിയുണ്ടെങ്കിലും ഒരാള്‍ ഐസിയുവില്‍ തുടരുകയാണ്. അതേസമയം ഒരു തരത്തിലുള്ള ആശങ്കയും വേണ്ടെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
English Summary: corona virus: 1011 died in China
കൊറോണ വൈറസ്: ചൈനയിൽ മരിച്ചവരുടെ എണ്ണം 1,011 ആയിYOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.