Web Desk

പാട്ന

March 22, 2020, 5:15 pm

കോവിഡ്19: രാജ്യത്ത് മരണസംഖ്യ ഏഴായി, രോഗ ബാധിതർ 341

Janayugom Online

കോവിഡ് 19 വൈറസ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം ഏഴായി. ഇന്ന് മാത്രം കോവിഡ് ബാധിച്ച് മൂന്ന് പേരാണ് മരിച്ചത്. ഗുജറാത്തിലും ബീഹാറിലും മഹാരാഷ്ട്രയിലുമാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്തിലെ സൂറത്തിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 69 വയസ്സുള്ള ആളാണ് മരിച്ചത്.

മുംബൈയിലെ എച്ച് എൻ റിലയൻസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ 63കാരനാണ് മഹാരാഷ്ട്രയിൽ മരിച്ചത്. മാർച്ച് 21നാണ് ഇയാളെ കോവിഡ് ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. പട്ന എയിംസിൽ ചികിത്സയിലായിരുന്ന 38കാരനാണ് ബീഹാറിൽ മരിച്ചത്. ശനിയാഴ്ചയാണ് മരണം സംഭവിച്ചതെങ്കിലും പോസിറ്റീവാണെന്ന പരിശോധനാ ഫലം ലഭിച്ചത് ഞായറാഴ്ചയാണ്.

മഹാരാഷ്ട്രയിൽ 84 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. പുതിയതായി 13 സംസ്ഥാനങ്ങളിൽ രോഗം സ്ഥിരീകരിച്ചു. രാജസ്ഥാനിലെ ജോധ്പുരിലും ചണ്ഡീഗഢിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നിലവിൽ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 341ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 77 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച 57 പേർക്ക് സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരിൽ 39 പേർ വിദേശികളാണ്. വിദേശത്തെ 276 ഇന്ത്യക്കാർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry; Coro­n­avirus cas­es in India; 341 infect­ed cas­es and 7 dead

YOU MAY ALSO LIKE THIS VIDEO