June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

കൊറോണ കലിയടങ്ങുന്നു; ചൈനയിലെ കുട്ടികൾ സ്കൂളിലേക്ക്

By Janayugom Webdesk
March 16, 2020

കൊറോണ വൈറസിന്റെ ഭീകര താണ്ഡവത്തിന് ശേഷം സാധാരണഗതിയിലായിക്കൊണ്ടിരിക്കുന്ന ചൈനയിൽ സ്കൂളുകൾ തുറന്നു. കൊറോണ വൈറസിനെ തുടർന്ന് സ്കൂളുകൾ അടച്ചിട്ടത് ചൈനീസ് പാഠ്യപദ്ധതിയെ കാര്യമായി ബാധിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്. കാരണം രോഗബാധ വ്യാപിച്ചു തുടങ്ങിയ കാലയളവ് ചൈനീസ് പുതുവർഷ അവധികളുടേതായിരുന്നു. ആ സമയത്ത് ഭൂരിഭാഗം സ്കൂളുകൾക്കും അവധി ആരംഭിച്ചിരുന്നു. ബാക്കിയുള്ളവ ജനുവരി മൂന്നാം ആഴ്ചയോടെ അടച്ചിടുകയുമായിരുന്നു.

സർക്കാരും ലോകാരോഗ്യ സംഘടനയും ചേർന്നു നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യത്ത് 18 വയസിനു താഴെയുള്ളവരിൽ വളരെ കുറവായാണ് രോഗം കണ്ടെത്തിയത്. വെറും 2.4 ശതമാനം മാത്രം. ഇതിൽ ഗുരുതരാവസ്ഥയിലായത് .2ശതമാനം പേർക്ക് മാത്രമാണ്. അതുകൊണ്ടു തന്നെ സ്കൂളുകളുടെ പ്രവർത്തനത്തെയും കുട്ടികളുടെ പാഠ്യപദ്ധതിയെയും രോഗബാധ കാര്യമായി ബാധിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.

ഞായറാഴ്ച 16 പേർക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. 14 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തതായി ദേശീയ ആരോഗ്യകമ്മിഷൻ അറിയിച്ചു. 80, 860 പേർക്കാണ് രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചത്. ഇതിൽ 67,00 പേർ രോഗമുക്തരായി.

Eng­lish Sum­ma­ry; Coro­na virus: Chi­na schools reopen

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.