ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിൻസസ് ക്രൂയിസിലെ 10 വിനോദ സഞ്ചാരികൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. തുടർന്ന് കപ്പലിലെ നാലായിരത്തോളം സഞ്ചാരികളേയും ജീവനക്കാരേയും ക്വാറന്റൈൻ ചെയ്തിരിക്കുകയാണ്. ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിലുള്ളവരെ പുറത്തിറങ്ങാൻ അനുവദിച്ചിട്ടില്ല.
3700 സഞ്ചാരികളും ജീവനക്കാരുമാണ് കപ്പലിലുള്ളത്. കപ്പലിലുള്ള 273 പേരുടെ സാംപിളുകൾ പരിശോധിച്ചതിലാണ് 10 പേർക്ക് വൈറസ് സ്ഥിരീകരിച്ചത്. എല്ലാവരെയും പരിശോധനയ്ക്കു വിധേയമാക്കുമെന്ന് അധികൃതർ അറിയിച്ചു. 14 ദിവസത്തെ നിരീക്ഷണമാണ് കപ്പലിലെ യാത്രക്കാർക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിൽ നിന്നും കൊറോണ സ്ഥിരീകരിച്ചവരെ സ്ഥലത്തെ ആശുപത്രികളിലേക്ക് മാറ്റുമെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ മാസം ഇതേ കപ്പലിൽ യാത്രക്കാരനായിരുന്ന ഹോങ്കോങ് സ്വദേശിയായ എൺപതുകാരന് വൈറസ് സ്ഥിരീകരിച്ചതോടെയാണു കപ്പൽ നിരീക്ഷണത്തിലാക്കിയത്. യാത്രയ്ക്കിടെ ഇയാൾക്ക് രോഗലക്ഷണങ്ങളൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാൽ ജനുവരി 25ന് ഹോങ്കോങിൽ തിരിച്ചെത്തിയതിനു പിന്നാലെ ലക്ഷണങ്ങൾ പ്രകടമായതോടെ ഇയാൾ ആശുപത്രിയിലെത്തി പരിശോധന നടത്തുകയായിരുന്നു.
English summary: Coronavirus: cruise ship carrying 3,700 quarantined in Japan after 10 test positive
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.