Web Desk

ബീയ്ജിംഗ്

February 13, 2020, 10:02 am

വിട്ടൊഴിയാതെ കൊറോണ; ചൈനയിൽ മരണം 1355, ഇന്നലെ മാത്രം മരിച്ചത് 242 പേർ

Janayugom Online

ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1355 ആയി. രോഗം ഏറ്റവും കൂടുതൽ‌ വ്യാപിച്ച ഹുബൈ പ്രവിശ്യയിൽ മാത്രം ഇന്നലെ മരിച്ചത് 242 പേരാണ്. രോഗ ബാധിച്ചവരുടെ എണ്ണത്തിലും വൻ വർധനവാണുണ്ടായിരിക്കുന്നത്. പുതിയതായി 14,840 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം അറുപതിനായിരമായി.

പുതിയ രോഗബാധിതരുടെ എണ്ണം കുറയുന്നുണ്ടെന്നും വൈറസ് നിയന്ത്രണവിധേയമാകുന്നുവെന്നും ചൈന അവകാശപ്പെട്ടതിന് പന്നാലെയാണ് ഒറ്റദിവസംകൊണ്ട് ഇത്രയധികം പേര്‍ മരിച്ചത്. ഗുരുതര സാഹചര്യം നിലനിൽക്കുന്നതിനാൽ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിൽ തുടരുകയാണ്.

കൊറോണ ഭീതിയിൽ ജപ്പാന്റെ തീരത്ത് നങ്കൂരമിട്ട ഒരു ആഢംബരക്കപ്പലിലെ യാത്രക്കാരായ രണ്ട് ഇന്ത്യക്കാർക്ക് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. 174 പേർക്കാണ് ഇതോടെ കപ്പലിൽ കൊറോണ സ്ഥിരീകരിച്ചത്. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ആളുകളിൽ കൊറോണ സ്ഥിരീകരിച്ചത് ഡയമണ്ട് പ്രിൻസസ് എന്ന ഈ കപ്പലിലാണ്.

അതേസമയം കൊറോണ ഭീഷണിയെ തുടര്‍ന്ന്  ഈ മാസം 24 മുതല്‍ സ്പെയിനിലെ ബാ‍ഴ്സലോണയില്‍  നടക്കാനിരുന്ന  മൊബൈല്‍ വേള്‍ഡ് കോ‍ണ്‍ഗ്രസ് റദ്ദാക്കി. മുന്‍നിര മൊബൈല്‍ കമ്പനികള്‍ പലതും പിന്മാറിയതോടെയാണ് തീരുമാനം.

Eng­lish Sum­ma­ry; coro­n­avirus: death toll across to 1355

YOU MAY ALSO LIKE THIS VIDEO