കോവിഡ് 19: മരണം 15,000 കവിഞ്ഞു

Web Desk

പാരിസ്

Posted on March 23, 2020, 10:23 pm

കോവിഡ് 19 വൈറസ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 15,000 കവിഞ്ഞു. കോവിഡ് മൂലം 15,189 പേരാണ് ലോകത്ത് മരിച്ചതെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു. യൂറോപ്പിലാണ് മരണസംഖ്യ കൂടുതൽ. 9,197 പേരാണ് ഇവിടെ മാത്രം മരിച്ചത്.

വൈറസ് ഏറ്റവും പ്രതികൂലമായി ബാധിച്ച രാജ്യം ഇറ്റലിയാണ്. ഇവിടെ മാത്രം 5,476 പേരാണ് മരിച്ചത്. ചൈനയിൽ 3,270 പേരും സ്പെയിനിൽ 2,182 പേരും മരിച്ചു. ഇറ്റലിയിൽ 24 മണിക്കൂറിനിടെ 1,395 പേരാണ് മരിച്ചത്. 1,72,238 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് അതിവേഗം വ്യാപിക്കുന്ന ഭൂഖണ്ഡവും യൂറോപ്പാണ്.

YOU MAY ALSO LIKE THIS VIDEO