ചൈനയിലെ വുഹാൻ നഗരത്തിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചവരുടെ എണ്ണം 132 ആയി. 1459പേർക്കുകൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ കോറോണ ബാധിതരുടെ എണ്ണം 5974 ആയി. ചൈനയിൽനിന്ന് 206 പൗരന്മാരെ ജപ്പാൻ ഒഴിപ്പിച്ചു. മലേഷ്യയിൽ മൂന്നുപേർക്കു കൂടി രോഗം സ്ഥിരീകരിച്ചു.
അതേസമയം കൊറോണ വൈറസ് ബാധിത മേഖലയായ വുഹാനിൽ കുടങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി ഇന്ത്യ. വിദേശകാര്യ — വ്യോമയാന മന്ത്രാലയങ്ങൾ സംയുക്തമായാണ് ഇവരെ നാട്ടിലെത്തിക്കാൻ ശ്രമം നടത്തുന്നത്. ചൈനീസ് അധികൃതരുടെ അനുമതി ലഭിച്ചാലുടൻ പ്രത്യേക വിമാനം വഴി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനായി ചൈനയിലേക്ക് തിരിക്കുമെന്ന് വിദേശകാര്യമന്ത്രാലയവൃത്തങ്ങൾ സൂചിപ്പിക്കുന്നു.
വൈറസ് പടരുന്ന മേഖലകളിൽ നിന്ന് മറ്റു രാജ്യങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്നതിനോട് ചൈന ഇപ്പോഴും വിമുഖത കാണിക്കുകയാണ്. ലോകാരോഗ്യ സംഘടന ഒഴിപ്പിക്കിലിനെ അനുകൂലിക്കുന്നില്ലെന്നായിരുന്നു ഇന്ത്യയിലെ ചൈനീസ് അംബാസിഡറുടെ നിലപാട്.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.