ചൈനയിൽ കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 56 ആയി ഉയർന്നു. ഞായറാഴ്ച 15 പേരുടെ മരണം റിപ്പോർട്ട് ചെയ്തു. രാജ്യത്താകെ 688 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ചൈനയിൽ ആകെ 1,975 പേർക്ക് വൈറസ് ബാധിച്ചെന്നാണ് ഔദ്യോഗിക അറിയിപ്പ്.
ചൈനയിലെ 26 പ്രവിശ്യകളിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 5.6 കോടി ജനങ്ങളുടെ യാത്രകൾ വിലക്കിക്കൊണ്ടു 18 നഗരങ്ങളിൽ നിയന്ത്രണം പ്രഖ്യാപിച്ചു. ഹോങ്കോംഗിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വിദ്യാലയങ്ങൾക്കു രണ്ടാഴ്ചകൂടി അവധി നല്കുകയും ചെയ്തു. യൂറോപ്പിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫ്രാൻസിൽ മൂന്നു പേർക്കു രോഗം കണ്ടെത്തി. ബ്രിട്ടനിൽ 14 പേരെ പരിശോധിച്ചെങ്കിലും ആരിലും രോഗബാധയില്ല.
വുഹാനിൽനിന്ന് എത്തിയ മൂന്നുപേരടക്കം നാലുപേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി ഓസ്ട്രേലിയ അറിയിച്ചു. അമേരിക്കയിൽ രണ്ടുപേരിൽ രോഗം കണ്ടെത്തി. നേപ്പാളിൽ ഒരാൾക്കും മലേഷ്യയിൽ നാലു പേർക്കും രോഗം സ്ഥിരീകരിച്ചു. ഹോങ്കോംഗ്, മക്കാവു, തായ്വാൻ, ജപ്പാൻ, സിംഗപ്പൂർ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളിലേക്കും കൊറോണ വൈറസ് രോഗം പടർന്നിട്ടുണ്ട്.
YOU MAY ALSO LIKE THIS VIDEO