പി പി ചെറിയാൻ

ന്യൂയോർക്

March 18, 2020, 4:24 pm

കൊറോണ വൈറസ്- സഹായഹസ്തവുമായി  പ്രവാസി മലയാളി ഫെഡറേഷൻ

Janayugom Online

വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ മഹാ മാരിയായി പ്രഖ്യാപിച്ച കൊറോണ
വൈറസ് ഇന്ന് 160 ഓളം രാജ്യങ്ങളിൽ പകർച്ച വ്യാധിയായി മാറി
കൊണ്ടിരിക്കുകയാണ് നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ വൈറസ് ആയി ലോകം ഇതിനെ
കണക്കാക്കുന്നു.
സാങ്കേതികമായും സാമ്പത്തികമായും ആരോഗ്യപരമായും മറ്റു പല കാര്യങ്ങളിലും  മുന്നിട്ടു നിൽകുന്ന അമേരിക്ക, കാനഡ, യൂറോപ്യൻ രാജ്യങ്ങൾക്കു ഈ പ്രതിസന്ധി പെട്ടെന്ന് മറി കടക്കാൻ സാധിക്കാത്തതിൽ ആശങ്കയുണ്ടെന്ന്  പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീം ഗ്ലോബൽ സ്റ്റിയറിംഗ് കമ്മിറ്റി മീറ്റിംഗിൽ അറിയിച്ചു .

ലോകം എമ്പാടുമുള്ള  പ്രവാസി മലയാളികൾക്കും പ്രത്യേകിച്ച് ഇറ്റലിയിലെയും മറ്റും ഉള്ള
പ്രവാസികൾക്കും സർക്കാർ തല നീക്കം നടത്താൻ പ്രവാസി മലയാളി ഫെഡറേഷൻ സംഘടനാ
തലത്തിൽ മുൻ പന്തിയിൽ ഉണ്ടാവുമെന്ന് അദ്ദേഹം അറിയിച്ചു, ഇറ്റലിയിലും ലോകം
എമ്പാടുമുള്ള പ്രവാസി മലയാളികൾക്ക് വേണ്ടുന്ന മെഡിക്കൽ സഹായവും യാത്ര
സൗകര്യവും ഒരുക്കാൻ കേരള കേന്ദ്ര സർക്കാരുകൾ തയാറാകണമെന്നു  പ്രവാസി
മലയാളി ഫെഡറേഷൻ ഗ്ലോബൽ അഭ്യർത്ഥിച്ചു.

കേരള മുഖ്യ മന്ത്രി ശ്രീ. പിണറായി  വിജയനെ നേരിൽ കണ്ടു നിവേദനം സമർപ്പിച്ചിട്ടുണ്ടെന്നു  നേതാക്കൾ  പത്രക്കുറിപ്പിൽ അറിയിച്ചു, എം പീ സലീം അധ്യക്ഷത വഹിച്ച യോഗത്തിൽ
സെക്രട്ടറി വര്ഗീസ് ജോൺ, ട്രഷറർ സ്റ്റീഫൻ  കോട്ടയം, അസിസ്റ്റന്റ്  കോഓർഡിനേറ്റർ നൗഫൽ മടത്തറ, പി എം ഫ് കേരള പ്രസിഡണ്ട് ബേബി മാത്യു, കേരള
സെക്രട്ടറി ജേഷിന് പാലത്തിങ്കൽ, ഗ്ലോബൽ വനിതാ കോഓർഡിനേറ്റർ അനിത
പുല്ലായി, കേരള കോഓർഡിനേറ്റർ ബിജു കെ തോമസ് എന്നിവർ പങ്കെടുത്തു ഗ്ലോബൽ
ഡയറക്ടർ ബോർഡ് ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട് ‚ഗ്ലോബൽ കോഓർഡിനേറ്റർ ജോസ്
പനച്ചിക്കൽ, മുഖ്യ രക്ഷാധികാരി ഡോക്ടർ മൊൻസോൺ മാവുങ്കാൽ എന്നിവരുടെ
നേത്രത്വത്തിൽ ഇതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതായി പി എം എഫ് ഗ്ലോബൽ
പ്രസിഡന്റ് എം പി സലിം അറിയിച്ചു