പി പി ചെറിയാൻ

വിസ്കോൺസിൻ

March 18, 2020, 5:16 pm

ടോയ്‌ല‌റ്റ് പേപ്പറിന് മാത്രമല്ല, ഗൺ വാങ്ങുന്നതിനും വൻ തിരക്ക്!

Janayugom Online

കൊറോണ വൈറസിനെ കുറിച്ചുള്ള ഭീതി ജനങ്ങളിൽ വർദ്ധിക്കുന്നതോടൊപ്പം, അത്യാവശ്യ വസ്തുക്കൾ വാങ്ങുന്നതിനുള്ള തിരക്കും വർദ്ധിച്ചു. മാത്രമല്ല അതിനേക്കാൾ ഉപരിയായി തോക്കുകൾ വാങ്ങികൂട്ടുന്നതിനും ജനങ്ങൾ വൻതോതിൽ ഗൺ സ്റ്റോറുകളിൽ എത്തുന്നു എന്നത് ഒരേസമയം കൗതുകവും, ഭയവും വളർത്തുന്നു.

വിസ കോൺസിലിലുള്ള ഗൺ സ്റ്റോറിൽ എത്തിയ 71 കാരൻ, ഗൺ വാങ്ങുന്നത് എന്തിനാണെന്ന് ചോദിച്ചപ്പോൾ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ‘സ്റ്റോറുകളിൽ സാധനങ്ങളുടെ ലഭ്യത കുറഞ്ഞതോടെ വീടുകളിൽ കയറി കൊള്ള നടത്തുന്നതിനും ആളുകൾ മടിക്കില്ല. ഇതിനെ നേരിടുന്നതിനാണ് തോക്ക് വാങ്ങാൻ തീരുമാനിച്ചത്. 1500 ഡോളറാണ് ഇയാൾ തോക്കിന് വേണ്ടി മുടക്കിയത്.

രാജ്യത്ത് സംജാതമായിരിക്കുന്ന അരക്ഷിതാവസ്ഥയിൽ തന്നേയും, കുടുംബത്തേയും അക്രമികളിൽ നിന്നും സരക്ഷിക്കുക എന്നതാണ് തോക്ക് വാങ്ങുന്നതിന് തന്നെ പ്രേരിപ്പിച്ചതെന്ന വിസ കോൺസിൽ നിന്നുള്ള ഒരു ചെറുപ്പക്കാരൻ പ്രതികരിച്ചു. നോർത്ത് കരോലിന, ജോർജിയ എന്നിവിടങ്ങളിലെ ഗൺ സ്റ്റോറുകളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മാത്രം 68% വിൽപനയിൽ വർദ്ധനയുണ്ടായതായി സ്റ്റോർ ഉടമകൾ പറയുന്നു.

പല സ്റ്റേറ്റുകളും അടക്കുകയോ അടക്കുവാൻ പ്രേരിപ്പിക്കപ്പെടുകയോ ചെയ്യുമ്പോൾ തൊഴിലില്ലാതെ ഒരു നേരത്തെ ഭക്ഷണത്തിനോ മറ്റാവശ്യങ്ങൾക്കോ പണം ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ അക്രമവും, കൊള്ളയും വർദ്ധിക്കും എന്ന തിരിച്ചറിവാണ് പലരേയും ഗൺ വാങ്ങുന്നതിലേക്ക് നയിക്കുന്നത്.

Eng­lish Sum­ma­ry; Coro­na virus fear is lead­ing to pan­ic buy­ing of guns

YOU MAY ALSO LIKE THIS VIDEO