യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഓഫീസ് സ്റ്റാഫിന് കൊറോണബാധ സ്ഥിരീകരിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായോ വൈസ് പ്രസിഡന്റുമായോ ഇയാള്‍ സമ്ബര്ക്കത്തിലേര്പ്പെട്ടിട്ടില്ലെന്നും ഓഫീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
‘പ്രസിഡന്റ് ട്രംപുമായോ വൈസ് പ്രസിഡന്റ് പെന്‍സുമായോ രോഗബാധിതനായയാള്‍ അടുത്ത സമ്ബര്ക്കത്തിലേര്പ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ സമ്പർക്കപാത പരിശോധിച്ചുവരികയാണ്’, പെന്‍സ് പ്രസ് സെക്രട്ടറി കാറ്റി മില്ലര്‍ അറിയിച്ചു.
വൈറ്റ് ഹൗസില്‍ ട്രംപ് പങ്കെടുത്ത പ്രസ് കോണ്‍ഫറന്‍സില്‍ പെന്‍സ് പങ്കെടുത്തിരുന്നു. കഴിഞ്ഞയാഴ്ച ട്രംപ് കൊറോണ ടെസ്റ്റിന് വിധേയനായിരുന്നു. നെഗറ്റീവ് ആയിരുന്നു ഫലം.
അമേരിക്കയില്‍ ഇതുവരെ 216 പേര് കൊറോണ ബാധയെ തുടര്‍ന്ന് മരിച്ചെന്ന് ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 16600പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.