Web Desk

ന്യൂ ഡൽഹി

January 29, 2020, 9:16 pm

കൊറോണ വൈറസ്: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു

Janayugom Online

കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള നിരവധി അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഡല്‍ഹിയില്‍ നിന്ന് ചൈനയിലേക്കുള്ള വിമാന സര്‍വീസ് എയര്‍ ഇന്ത്യ റദ്ദാക്കി. 21 വിമാന സര്‍വീസുകള്‍ കര്‍ശന നിരീക്ഷണത്തിലാണ്. ഫെബ്രുവരി ഒന്നു മുതലുള്ള ബംഗളൂരുഹോംകോംഗ് വിമാനവും ഫെബ്രുവരി 20 വരെ ഡല്‍ഹിചെംഗ്ദു വിമാനവും ഇന്‍ഡിഗോ റദ്ദാക്കി.

അതേസമയം ഇന്‍ഡോഗോയുടെ കൊല്‍ക്കത്തഗുവാന്‍ഷു വിമാന സര്‍വീസ് കര്‍ശന പരിശോധനകളോടെ തുടരുമെന്നും ഇന്‍ഡിഗോ വ്യക്തമാക്കിയിട്ടുണ്ട്. തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് പോകുന്ന വിമാനങ്ങളിലെ ജീവനക്കാരോട് നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് എയര്‍ ഇന്ത്യ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിനിടെ, ചൈനയില്‍ ഭീതിയും മരണവും വിതയ്ക്കുന്ന കൊറോണ വൈറസ് ഭീഷണിയില്‍ അതീവ ആശങ്ക ഉണര്‍ത്തുന്ന 30 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും. സതാംപ്ടണ്‍ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ചൈനയില്‍ നിന്ന് കൂടുതല്‍ ആളുകള്‍ മടങ്ങി വരാനുള്ള രാജ്യങ്ങളുടെ സ്ഥിതി പരിശോധിക്കുന്‌പോഴാണ് ഏറ്റവും അപകടരമായ അവസ്ഥയിലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടം പിടിച്ചത്. തായ്‌ലന്‍ഡും ജപ്പാനും ആണ് ഒന്നും രണ്ടും സ്ഥാനത്ത്. അമേരിക്ക ആറാം സ്ഥാനത്തും ബ്രിട്ടന്‍ പതിനേഴാം സ്ഥാനത്തും ഇന്ത്യ 23ാം സ്ഥാനത്തുമാണ്.

ചൈനയിലെ ഹുബേയ് പ്രവശ്യയിലും വുഹാന്‍ നഗരത്തിലുമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഒരു വിദ്യാര്‍ഥിയേയും വൈറസ് ബാധിച്ചിട്ടില്ലെന്നും മാതാപിതാക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Eng­lish sum­ma­ry: Coro­n­avirus: Inter­na­tion­al air­lines ser­vice closed