ഇറ്റലിയിൽ പടർന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ഫുട്ബോൾ താരങ്ങളിലും ബാധിച്ചിരിക്കുകയാണ്. ഇറ്റാലിയന്‍ ഫുട്ബോള്‍ ക്ലബ് യുവന്റസിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹതാരമായ ഡാനിയേൽ റുഗാനിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. റുഗാനിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നും താരവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങളിലുമാണെന്ന് യുവന്റസ് വ്യക്തമാക്കി.
രണ്ട് ദിവസം മുൻപ് നടന്ന ഇന്റർ മിലാൻ- യുവന്റസ് മത്സരത്തിൽ റുഗാനി കളിച്ചിരുന്നു. താരം മത്സര ശേഷം യുവന്റസ് ടീമിനൊത്തുള്ള ചിത്രങ്ങളും പങ്കുവെച്ചു. താരവുമായി അടുത്ത് ഇടപെട്ടതു കൊണ്ട് യുവന്റസ് ടീമിൽ ഇനിയും കൊറോണ ടെസ്റ്റുകൾ പോസിറ്റീവ് ആകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
ഫുട്ബോൾ ക്ലബുകളുടെ പരിശീലനം അടക്കം എല്ലാ പരിപാടികളും ഇറ്റലിയിൽ നിരോധിച്ചിരിക്കുകയാണിപ്പോൾ. യുവന്റസ് മാത്രമല്ല ഇന്റർ മിലാൻ താരങ്ങളോടും ഐസൊലേഷനിൽ കഴിയാൻ നിർദേശം നൽകിയിട്ടുണ്ട്.
English Summary; Coronavirus: Juventus’ Daniele Rugani tests positive
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.