കോവിഡ്19 ലോകമെമ്പാടും വ്യാപിക്കുന്ന അവസരത്തില്‍ അമേരിക്കയില്‍ 22 ലക്ഷം പേരുടെ ജീവനെടുക്കുമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. പ്രധാനമായും ഇറ്റലിയില്‍നിന്നുള്ള കണക്കുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. ലണ്ടന്‍ ഇംപീരിയല്‍ കോളജ് മാത്തമാറ്റിക്കല്‍ ബയോളജി പ്രഫസര്‍ നീല്‍ ഫെര്‍ഗൂസണിന്റെ നേതൃത്വത്തിലാണ് പഠനം.
ഇപ്പോള്‍ കൃത്യമായ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ അമേരിക്കയില്‍ 22 ലക്ഷവും ബ്രിട്ടനില്‍ അഞ്ചു ലക്ഷവും മരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണ്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കി. ആളുകളുടെ ഒത്തുചേരല്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്.
ബ്രിട്ടനില്‍ ഇതിനകം 55,000 പേര്‍ക്ക് കൊറോണ രോഗം ബാധിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നാണു ബ്രിട്ടീഷ് സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സര്‍ പാട്രിക് വാലന്‍സിന്റെ വിലയിരുത്തല്‍. ഇതില്‍ 20,000 പേര്‍ വരെ മരണമടഞ്ഞേക്കാമെന്നും വാലന്‍സ് പറഞ്ഞു. കൊറോണ വ്യാപനം തടയുന്നതിനു ലക്ഷ്യമിട്ട് ജോണ്‍സന്‍ ഭരണകൂടം ഒട്ടേറെ നടപടികള്‍ പ്രഖ്യാപിച്ചു. രോഗബാധ സംശയിക്കുന്ന എഴുപതു വയസിനു മുകളില്‍ പ്രായം ചെന്നവര്‍ 12 ആഴ്ചത്തേക്ക് സ്വയം ക്വാറന്റൈനില്‍ പോകണം. പബ്ബുകളും ബാറുകളും തിയറ്ററുകളും ക്ലബ്ബുകളും സന്ദര്‍ശിക്കുന്നത് കഴിയുന്നത്ര ഒഴിവാക്കണം. അടിയന്തര ശസ്ത്രക്രിയകള്‍ ഒഴിച്ചുള്ളവ ഒഴിവാക്കാനും ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി.
English summary: Coronavirus kills 22 million people in US: study
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.