ബെയ്ജിങ്: ചൈനയിലെ നഗരമായ വുഹാനിൽ കൂടുതൽ പേർക്ക് കൊറൊണ വൈറസ്ബാധ സ്ഥിരീകരിച്ചു. മരണം രണ്ടായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കൂടുതൽ പേരിലേക്ക് അണുബാധയുണ്ടായിട്ടുണ്ടാകാമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ദിവസം ന്യൂമോണിയ കണ്ടെത്തിയ നാല് രോഗികളുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് വുഹാൻ മുനിസിപ്പൽ കമ്മിഷൻ അറിയിച്ചു. അൻപത് പേർക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
വെള്ളിയാഴ്ചയാണ് കൊറോണ വൈറസ് ബാധിച്ചുള്ള രണ്ടാമത്തെ മരണം സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കിടെയാണ് രണ്ടാമത്തെ മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 69കാരന് ശ്വാസതടസമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇദ്ദേഹത്തിന്റെ വിവിധ അവയവങ്ങളുടെ പ്രവർത്തനം തകരാറിലാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
സാധാരണ ജലദോഷം മുതൽ കടുത്ത ശ്വാസകോശരോഗമായ സാർസിന് വരെ കാരണമാകുന്ന വൈറസാണ് കൊറോണ.
പരസ്പരമുള്ള ഇടപെടലുകൾ കുറയ്ക്കണമെന്ന് ലോകാരോഗ്യസംഘടന നിർദേശിച്ചു. വുഹാനിൽ മാത്രം 1700ലേറെ പേർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് എംആർസി സെന്റർഫോർ ഗ്ലോബൽ ഇന്‍ഫെക്ഷ്യസ് ഡീസീസ് അനാലിസിസിലെ പ്രൊഫ.നീൽ ഫെർഗുസണും സഹപ്രവർത്തകരും വിലയിരുത്തുന്നത്. വുഹാനിലും ചൈനയിലെ മറ്റ് നഗരങ്ങളിലും ശ്വാസതടസം പോലുള്ള അസുഖങ്ങളുമായി പ്രവേശിപ്പിച്ചിരിക്കുന്നവരുടെ വിവരങ്ങൾ അന്വേഷിക്കണമെന്നും അവർ നിർദേശിക്കുന്നു.
അമേരിക്കൻ വിമാനത്താവളങ്ങളിൽ ചൈനയിൽ നിന്നെത്തുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഹോങ്കോങ്, തായ്‌ലൻഡ്, മലേഷ്യ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളും പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയും ശ്രീലങ്കയും സ്വന്തം രാജ്യത്തെ പൗരൻമാർ ചൈനയിലേക്ക് യാത്ര ചെയ്യുന്നത് വിലക്കിയിട്ടുണ്ട്.
ഓസ്ട്രേലിയയിൽ ന്യൂസൗത്ത് വെയിൽസ്, വിക്ടോറിയൻ സർക്കാരുകള്‍ വൈറസിനെ കുറിച്ച് ആരോഗ്യവിദഗ്ദ്ധർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ പരിശോധനകളോ യാത്രാവിലക്കുകളോ ഏർപ്പെടുത്തിയിട്ടില്ല.
ജപ്പാനിലും തായ്‌ലൻഡിലും കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജപ്പാനിൽ മുപ്പതുകാരനായ ഒരു യുവാവിനാണ് രോഗബാധ സ്ഥിരീകരിച്ചത്. തായ്‌ലൻഡിലെ ഒരു സ്ത്രീയിലാണ് രോഗം കണ്ടെത്തിയത്. ലോകമെമ്പാടും രോഗം പടരാനുള്ള സാധ്യതകളെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Coronavirus: more cases and second death reported in China
Experts fear numbers affected may be higher than first thought as US begins screening passengers arriving from Wuhan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.