Web Desk

ന്യൂഡൽഹി:

March 05, 2020, 11:12 pm

ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 30 ആയി

Janayugom Online

ഒരാൾക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 30 ആയി. ബുധനാഴ്ച 22 പേർക്കാണ് പുതിയതായി ഇന്ത്യയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്. കൊറോണ ബാധിതർക്കായി ആഗ്രയിൽ പുതിയതായി ഒരു കേന്ദ്രം ആരംഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ രാജ്യസഭയിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് വിഷയം നിരീക്ഷിച്ചുവരുന്നതായും ആരോഗ്യ മന്ത്രി പറഞ്ഞു. കൂടാതെ കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്തുന്നതിന് മന്ത്രിമാരുടെ ഒരു സംഘത്തെ നിയോഗിച്ചിട്ടുമുണ്ട്.

ENGLISH SUMMARY: Coro­na virus num­ber in India reach­es 30

YOU MAY ALSO LIKE THIS VIDEO