രാജ്യത്ത് കൊറോണ (കോവിഡ് 19) ബാധിതരുടെ എണ്ണം 102 ആയി. ഇന്നലെ മഹാരാഷ്ട്രയിൽ നാലുപേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ മാഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 31 ആയി വർധിച്ചു. പൂണെയിൽ മാത്രം 15 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ജയ്പൂരിൽ സ്പെയിനിൽ നിന്നും തിരിച്ചെത്തിയ 24 കാരനായ യുവാവിനും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജസ്ഥാനിൽ ഇതുവരെ നാലുപേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇറ്റലിയിൽ നിന്നും തിരിച്ചെത്തിയ തെലങ്കാന സ്വദേശിക്കും രോഗബാധ സ്ഥിരീകരിച്ചു.
ആളുകളിലേക്ക് വളരെ പെട്ടെന്ന് വൈറസ് ബാധിക്കുന്നതിനാൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൊറോണ വൈറസിനെ കേന്ദ്രസര്‍ക്കാര്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഉത്തരവ് തിരുത്തിയിരുന്നു. മരിച്ചവര്‍ക്ക് 4 ലക്ഷം രൂപ ധനസഹായവും പോസിറ്റീവ് കേസുകളുടെ ആശുപത്രിച്ചെലവ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് വഹിക്കും എന്നീ കാര്യങ്ങൾ ഒഴിവാക്കിയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
പുതുക്കിയ ഉത്തരവ് പ്രകാരം ഒരുമാസത്തേക്ക് ക്വാറന്റീന്‍, സാംപിള്‍ ശേഖരണം, സ്‌ക്രീനിങ്ങ് എന്നിവയ്ക്കുള്ള ചെലവ്, പരിശോധനയ്ക്കുള്ള സംവിധാനങ്ങളൊരുക്കുന്നതിനുള്ള ചെലവ് എന്നിവയ്ക്ക് മാത്രമെ ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് പണം ലഭിക്കൂ.
English Summary; Corona virus; number of confirmed cases in India crosses 100
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.