രക്തപരിശോധനയിലൂടെ കോവിഡ് 19 ന്റെ തീവ്രത പ്രവചിക്കാൻ സാധിക്കുമെന്ന് പഠനം

Web Desk
Posted on July 03, 2020, 5:07 pm

കോവിഡ് 19 ബാധിച്ചവരില്‍ ഗുരുതരാവസ്ഥയില്‍ ആകാനിടയുളള രോഗികളെ രക്ത പരിശോധനയിലൂടെ കണ്ടെത്താൻ സാധിക്കുമെന്ന് പുതിയ കണ്ടെത്തല്‍. യൂണിവേഴ്സിറ്റി ഓഫ് വെര്‍ജിനിയാസിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇത്തരത്തിലുളള കണ്ടെത്തല്‍ നടത്തിയത്. വെെറസ് ബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി ഗുരുതരമാകുകയും വെന്റിലേറ്റര്‍ ആവശ്യമായി തീരാനിടയുളളവരെയും ഇത്തരത്തിലൂടെ കണ്ടെത്താൻ കഴിയുമെന്ന് പഠനം പറയുന്നു.

കോവിഡിന് ചികിത്സയിലായിരുന്നവരില്‍ വെന്റിലേറ്റര്‍ സഹായം ആവശ്യമായ 57 രോഗികളുടെ രക്തസാംപിളുകള്‍ ആദ്യം പരിശോധനയ്ക്ക് വിധേയമാക്കി. പിന്നീട് വെന്റിലേറ്റര്‍ ആവശ്യമില്ലാത്ത രോഗികളുടെ സാംപിളുകള്‍ പരിശോധിച്ചു. വെന്റിലേറ്റര്‍ ആവശ്യമായി വന്നവരില്‍ സൈറ്റോക്കിന്റെ അളവ് വളരരെ ഉയര്‍ന്ന തോതിലായിരുന്നു. രോഗികളുടെ ലിംഗം, പ്രായം, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയൊന്നും സൈറ്റോക്കിന്റെ ഉത്പാദനത്തില്‍ സ്വാധീനം ചെലുത്തുന്നില്ലെന്നും പഠനം തെളിയിച്ചു.

ENGLISH SUMMARY: Coro­n­avirus pan­dem­ic  Blood test can pre­dict sever­i­ty of COVID-19, says study

YOU MAY ALSO LIKE THIS VIDEO