കോവിഡ് 19 വൈറസ് തടയുന്നതിന്റെ ഭാഗമായി തമിഴ്നാട്ടില്‍ രണ്ട് ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം. സേലം, ഈറോഡ് ജില്ലകളിലാണ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയത്.
തായ്ലന്റ്, ഇന്തോനേഷ്യന്‍ സ്വദേശികള്‍ ഈ പ്രദേശത്ത് ഒരാഴ്ചയോളം താമസിച്ചിരുന്നു. ഇവർ 300ലധികം ആളുകളുമായി സമ്പർക്കം പുലർത്തിയെന്നാണ് തമിഴ്നാട് ആരോഗ്യവകുപ്പിന്റെ കണക്ക്. ഈ സാഹചര്യത്തിലാണ് ജില്ലകളിൽ അതീവജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.
പലചരക്ക് കടകളക്കം രണ്ട് ജില്ലകളിലും അടച്ചിടും. അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്ന സ്ഥലങ്ങളിൽ അവശ്യ സാധനങ്ങൾക്ക് പോലും പുറത്തിറങ്ങരുതെന്നാണ് ജനങ്ങളോട് നിർദ്ദേശിച്ചിരിക്കുന്നത്. പച്ചക്കറിയും അവശ്യവസ്തുക്കളും ജില്ലാ ഭരണകൂടം വീട്ടിൽ എത്തിച്ചുനൽകും.
അതേസമയം തമിഴ്നാട്ടില്‍ ആറുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതില്‍ അഞ്ചുപേര്‍ സമ്പര്ക്കപ്പട്ടികയിലുളളവരാണ്. രണ്ടുപേര്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കളാണ്. നേരത്തെ മധുരയിൽ 54കാരൻ രോഗം ബാധിച്ച് മരിച്ചിരുന്നു.
English Summary; Corona virus precaution; high alert in two districts Tamil Nadu
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.