കൊറോണ കോവിഡ് 19: കേരളത്തിൽ എവിടെയൊക്കെ അവധി, എന്തൊക്കെ നിയന്ത്രണം? അറിയേണ്ട കാര്യങ്ങൾ എല്ലാം
Janayugom Webdesk
തിരുവനന്തപുരം
March 11, 2020 4:46 pm
സംസ്ഥാനം കോവിഡ് 19 പടർന്നതോടെ പൊതുപരിപാടികൾക്കും മറ്റു ചടങ്ങുകൾക്കും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. കേരളത്തിലെ പ്രൊഫെഷണൽ കോളേജുകൾ ഉൾപ്പടെ എല്ല വിദ്യാഭ്യാസ സ്ഥാപങ്ങളും ഈ 31 വരെ അടച്ചിടും. ഏഴാം ക്ലാസ് വരെയുള്ള ക്ലാസ്സുകളിലെ പരീക്ഷകൾ റദ്ദാക്കി. ഉത്സവങ്ങളും പൊതുപരിപാടികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതായി ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
പിഎസ്സി പരീക്ഷകൾ മാറ്റി, ഇന്റർവ്യൂകൾ തുടരും
മാർച്ച് 11 നു നടത്താനിരുന്ന വകപ്പുതല ഓൺലൈൻ പരീക്ഷകൾ ഏപ്രിൽ 5 ലേക്ക് മാറ്റി
ഈ മാസം നടത്താനിരുന്ന റിപ്പോർട്ടർ ഗ്രേഡ് 2 (മലയാളം), കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗ നിയമനം, പട്ടികവർഗക്കാർക്കു മാത്രം) തസ്തികകളുടെ ഡിക്റ്റേഷൻ ടെസ്റ്റ്്, പൊലീസ് കോൺസ്റ്റബിൾ (ഐആർബി) തസ്തികയുടെ ഒഎംആർ പരീക്ഷ എന്നിവയാണു മാറ്റിയത്.
20 വരെ നടത്താനിരുന്ന ഫോറെസ്റ് ഡ്രൈവർ, എറണാകുളം ജില്ലയിലെ സിവിൽ എക്സൈസ് ഓഫിസർ, വനിതാ പൊലീസ് കോൺസ്റ്റബിൾ, വിവിധ എൻസിഎ സമൂദായങ്ങൾക്കു വേണ്ടി വിഞ്ജാപനം ചെയ്ത വനിതാ പൊലീസ് കോൺസ്റ്റബിൾ തസ്‌തികളുടെ കായികക്ഷമത പരീക്ഷയും മാറ്റി.
കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനി (സിയാൽ) സംസ്ഥാനത്തെ അൻപതോളം കേന്ദ്രങ്ങളിൽ 14ന് നടത്താൻ നിശ്ചയിച്ചിരുന്ന ജൂനിയർ അസിസ്റ്റന്റ് ഗ്രേഡ് 2 പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.
കേരള കലാമണ്ഡലത്തിൽ 16,18, 20, 21, 24 ദിവസങ്ങളിലായി നടത്താനിരുന്ന മെയ്ഡ് സെർവന്റ്, കുക്ക്, ഡ്രൈവർ, ജൂനിയർ എൻജിനീയർ തസ്തികകളിലേക്കുള്ള ഇന്റർവ്യുകൾ മാറ്റി.
കാസർകോട്ടെ കേരള കേന്ദ്ര സർവകലാശാലാ 22 വരെ അടച്ചു.
കോട്ടയം ജില്ലയിലെ കോടതികളിലെ വ്യവഹാര നടപടികൾക്ക് മാർച്ച് 11 മുതൽ രണ്ട് ആഴ്ചത്തേക്കു നിയന്ത്രണം. ഈ കാലയളവിൽ അടിയന്തര സ്വഭാവമുള്ള കേസുകൾ മാത്രം പരിഗണിക്കും.തിരുവനന്തപുരം ജില്ലയിൽ കോടതിനടപടികളിലും നിയന്ത്രണം ഏർപ്പെടുത്തി.കോടതികളിൽ അത്യാവശ്യ കേസുകൾ മാത്രം പരിഗണിച്ചാൽ മതിയെന്ന് ജില്ലാ ജഡ്ജി നിർദേശം നൽകി.
ഈ മാസം 31 വരെ കേരളത്തിലെ തിയറ്ററുകൾ അടച്ചിടാൻ തീരുമാനമായി.ഈ മാസം റിലീസ് ചെയ്യാനിരുന്ന മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം ‘മരക്കാര്‍ — അറബിക്കടലിന്റെ സിംഹം’, ഉണ്ണി.ആറിന്റെ തിരക്കഥയില്‍ കാവ്യ പ്രകാശ് ഒരുക്കുന്ന ‘വാങ്ക്’ തുടങ്ങിയവ ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ റിലീസ് മാറ്റി വെച്ചു.
വിനോദ സഞ്ചാരം
വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. കോന്നി ആനക്കൂടും, അടവി ഇക്കോ ടൂറിസം സെന്ററും പ്രവർത്തനം നിർത്തിവെച്ചു. ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഉത്സവങ്ങള്‍, പെരുന്നാളുകള്‍, വിവാഹചടങ്ങുകള്‍ തുടങ്ങിയവ കഴിവതും ഒഴിവാക്കാന്‍ ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
പാലക്കാട് ജില്ലയിൽ സൈലന്റ് വാലി ദേശീയോദ്യാനം, പറമ്പിക്കുളം കടുവ സംരക്ഷണകേന്ദ്രം, നെല്ലിയാമ്പതി, ചൂലന്നൂർ മയിൽ സങ്കേതം, ശിരുവാണി എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ മാർച്ച് 31 വരെ അടച്ചു.
തമിഴ്നാട്ടിലെ കൊടൈക്കനാലിൽ നിയന്ത്രണം. കേരളത്തിൽ നിന്നെത്തുന്ന വാഹനങ്ങൾ അണുവിമുക്തമാക്കണം.
കുമരകത്തേക്ക് വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞു. വാഗമണ്ണിൽ 15 ദിവസത്തേക്ക് ബുക്കിങ് നിർത്തി വച്ചു.
നിയന്ത്രണങ്ങളുമായി മോട്ടോർ വാഹന വകുപ്പ്
17 വരെ ലേണേഴ്സ് ടെസ്റ്റ്, ഡ്രൈവിംഗ് ടെസ്റ്റ് എന്നിവക്ക് നിയന്ത്രണമേര്‍പ്പെടുത്തി. അത്യാവശ്യമാണെങ്കില്‍ ഉദ്യോഗസ്ഥരും പരീക്ഷക്ക് വരുന്നവരും കൃത്യമായി മുന്‍കരുതലുകള്‍ സ്വീകരിക്കണം.
പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളില്‍ എന്‍ഫോഴ്സ്മെന്‍റ് നടപടികള്‍ പട്രോളിംഗ് മാത്രമായി ചുരുക്കി.
വകുപ്പിന്‍റെ കീഴിലുള്ള വാഹനങ്ങള്‍ രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ ഏത് സമയവും വിട്ടുനല്‍കണം.
സ്വകാര്യ ബസുകളിലെ ഡ്രൈവര്‍, കണ്ടക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും മാസ്ക് ധരിക്കുകയും വേണം.
ബസ് യാത്രക്കാരും മുന്‍കരുതലുകള്‍ സ്വീകരിക്കണം.
സ്വകാര്യബസുകളിലും ബസ് സ്റ്റാന്‍ഡുകളിലും സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന സുരക്ഷാ മുന്‍കരുതലുകളുടെ നോട്ടീസ് പതിപ്പിക്കണം.
ബസ് സ്റ്റേഷനുകളില്‍ വ്യക്തി ശുചിത്വം പാലിക്കുന്നതിനുള്ള സംവിധാനങ്ങള്‍ നിര്‍ബന്ധമായും ബന്ധപ്പെട്ട ബസ് സ്റ്റേഷന്‍ മാനേജ്മെന്‍റുകള്‍ ഒരുക്കണം.
ശബരിമല ഭക്തര്‍ ജാഗ്രത പാലിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
ശബരിമലയിലേക്ക് മാസപൂജക്ക് ഭക്തര്‍ എത്തുന്നത് ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഭക്തര്‍ ദര്‍ശനത്തിന് എത്തിയാല്‍ തടയില്ല. ശബരിമലയില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കും. ആചാരപരമായ ചടങ്ങുകള്‍ മാത്രം നടത്തും.
കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലെയും ഉത്സവങ്ങള്‍ ആഘോഷം ഒഴിവാക്കി ചടങ്ങ് മാത്രമാക്കി നടത്താൻ തീരുമാനം.
ക്ഷേത്ര ഉത്സവത്തിന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്സവത്തിന്‍റെ ഭാഗമായുള്ള കലാപരിപാടികളും പ്രസാദ ഊട്ടും നിർത്തി വയ്ക്കാൻ തീരുമാനമായി. ഈ മാസം 31 വരെ ആനക്കോട്ടയിൽ സന്ദർശകർക്ക് വിലക്കുണ്ട്
കൈമുത്തരുത്: യാക്കോബായ സഭ
സൺഡേ സ്കൂൾ, ആത്മീയ യോഗങ്ങൾ, സുവിശേഷ യോഗങ്ങൾ എന്നിവ ഒഴിവാക്കാൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ നിർദേശം നൽകി
വൈദികർ കുമ്പസാരം നടത്തുമ്പോൾ മുഖാവരണം ധരിക്കണം. പള്ളികളിൽ സാനിറ്റൈസറും ഹാൻഡ് വാഷും ലഭ്യമാക്കണം. കൈമുത്തൽ വേണ്ട. കബറുകൾ, തിരുശേഷിപ്പുകൾ, കുരിശുകൾ എന്നിവയെ വണങ്ങിയാൽ മതി, കൈതൊട്ടു ചുംബിക്കേണ്ടതില്ല.
കുർബാനയില്ല, ആരാധന മാത്രം: മാർത്തോമ്മാ സഭ
മാർത്തോമ്മാ സഭയിൽ മാർച്ച് 31 വരെ കുർബാനയില്ല, ആരാധന മാത്രം. 31 വരെ, വിവാഹ ശുശ്രൂഷയ്ക്ക് പള്ളിയിൽ പരമാവധി 15 പേരും സംസ്കാര ശുശ്രൂഷയ്ക്ക് പള്ളിയിൽ കുടുംബാംഗങ്ങളും മാത്രമേ പങ്കെടുക്കാവൂവെന്ന് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത നിർദേശം നൽകി.
സർക്കാർ പരിപാടികൾ
സർക്കാർ ഓഫീസുകളിൽ മുൻകരുതൽ. എല്ലായിടത്തും സാനിറ്റൈസർ.
മന്ത്രിമാർ പങ്കെടുക്കുന്നതുൾപ്പെടെ എല്ലാ പൊതുപരിപാടികളും മാറ്റും.
15 നു കൊച്ചിയിൽ നടത്താനിരുന്ന സ്പോർട്സ് കേരള മാരത്തോൺ മാറ്റിവെച്ചു
മദ്യവിൽപനശാലകൾ പൂട്ടില്ല
ബവ്റിജസ് കോർപറേഷന്റെ മദ്യവിൽപനശാലകൾ അടച്ചിടുമെന്ന പ്രചാരണം തെറ്റെന്ന് മാനേജിങ് ഡയറക്ടർ സ്പർജൻ കുമാർ
കോവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നു മടങ്ങിയെത്തുന്നവർക്കായി ആരോഗ്യ വകുപ്പിന്റെ മാർഗനിർദേശങ്ങൾ:
ചൈന, ഹോങ്കോങ്, തായ്‌ലൻഡ്, സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്നാം, നേപ്പാൾ, ഇന്തൊനീഷ്യ, മലേഷ്യ എന്നിവയ്ക്ക് പുറമേ ഇറാൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നെത്തുന്നവരോ ഫെബ്രുവരി 10 മുതൽ അത്തരം യാത്ര നടത്തിയവരോ 28 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം.
പൊതു സ്ഥലങ്ങൾ സന്ദർശിക്കരുത്.
മറ്റു കുടുംബാംഗങ്ങളുമായുള്ള സമ്പർക്കം കർശനമായി ഒഴിവാക്കി വായു സഞ്ചാരമുള്ള മുറിയിൽ കഴിയണം.
പാത്രങ്ങൾ, കപ്പ്, ബെഡ് ഷീറ്റ് തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്
പനി, ചുമ, ശ്വാസതടസ്സം എന്നിവയുണ്ടെങ്കിൽ ആശുപത്രിയിൽ അറിയിച്ച് പ്രത്യേകം വാഹനത്തിൽ എത്തണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.