പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസ് ബംഗളൂരുവിലെ കെട്ടിടം ഒഴിപ്പിച്ചു. ജീവനക്കാരന് കൊറോണ വൈറസ് സംശയിക്കുന്ന സാഹചര്യത്തിൽ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് കെട്ടിടത്തിലെ പ്രവര്‍ത്തനം നിര്‍ത്തിയത്.
ബംഗളൂരു നഗരത്തിലെ ഇന്‍ഫോസിസിന്റെ ഐഐപിഎം കെട്ടിടമാണ് ഒഴിപ്പിച്ചത്. ഇവിടെ ജോലി ചെയ്യുന്ന ഒരു ടീം മെമ്പറിന് കൊറോണ ബാധിച്ചതായുളള സംശയം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കടുത്ത നടപടി സ്വീകരിച്ചതെന്ന് ഇന്‍ഫോസിസ് ബംഗളൂരു ഡവലപ്പ്മെന്റ് സെന്റര്‍ ഹെഡ് ഗുരുരാജ് ദേശ്പാണ്ഡ്യ വ്യക്തമാക്കി.
ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. സുരക്ഷ ഉറപ്പാക്കാന്‍ മേഖല അണുവിമുക്തമാക്കുന്നതിന് വേണ്ടിയുളള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഗുരുരാജ് ദേശ്പാണ്ഡ്യ ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു. അതേസമയം അടിയന്തര സാഹചര്യങ്ങളുണ്ടായാൽ കമ്പനിയുടെ ആഗോള ഹെൽപ്പ് ഡെസ്ക് നമ്പറുകളുമായി ബന്ധപ്പെടാനും അദ്ദേഹം നിർദേശം നൽകി.
കഴിഞ്ഞ ദിവസം കൊറോ ബാധിച്ച് ഒരാള്‍ കര്‍ണാടകയില്‍ മരിച്ച സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുളള അന്തരീക്ഷം ഒരുക്കണമെന്ന് സര്‍ക്കാര്‍ ഐടി കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് കൊറോണ ബാധിച്ചുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തത് കർണാടകയിലാണ്.
English Summary; Corona virus Scare; Infosys vacates building In bengaluru
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.