കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഐ ടി സ്ഥാപനങ്ങളിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കുന്നു . ബെംഗളൂരുവിലെ ഐ.ടി. സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഹൈദരാബാദ് സ്വദേശിക്ക് കൊറോണ വൈറസ്(കോവിഡ് ‑19) സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് നഗരത്തിലെ ഐ.ടി. സ്ഥാപനങ്ങളില്‍ സുരക്ഷാമുന്‍കരുതലുകള്‍ ശക്തമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി വീട്ടിലിരുന്ന് ജോലിചെയ്യുന്നതിനായി കൂടുതല്‍ ജീവനക്കാര്‍ക്ക് ലാപ്‌ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും കമ്പനികൾ നല്‍കിത്തുടങ്ങി.
ജീവനക്കാരുടെ ആഘോഷപരിപാടികൾക്കും ഒത്തുചേരലുകൾക്കം ഭാകികമായി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കളുമായുള്ള കുടിക്കാഴ്ചകളും പരിശിലന പരിപാടികളും ഒഴിവാക്കിയിട്ടുണ്ട്. വിദേശരാജ്യങ്ങളിലേക്കുള്ള ജീവനക്കാരുടെ ജോലി സംബദ്ധമായ യാത‍്രകൾ താത്ക്കാലികമായി നിർത്തിവെച്ചു. നിലവിൽ ആശങ്കപ്പെടെണ്ട സാഹചര്യമില്ലങ്കിലും സ്ഥിതി രൂക്ഷമായാൽ കമ്പനികളുടെ പ്രവർത്തനം തടസ്സപ്പടുത്തിരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. അതിനിടെ, രോഗലക്ഷണമുള്ള അഞ്ചുപേര്‍ ബെംഗളൂരുവിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. ഇവരുടെ രക്തസാമ്ബിളുകള്‍ പരിശോധനയ്ക്കയച്ചു.
English summary: Coronavirus: Strengthens security precautions in IT firms
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.