Web Desk

കൊച്ചി

March 11, 2020, 4:31 pm

കൊറോണ ലക്ഷണം; ഇറ്റലിയിൽ നിന്നെത്തിയ 10 പേർ ഐസൊലേഷൻ വാർഡിൽ

Janayugom Online

ഇറ്റലിയിൽ നിന്നെത്തിയവരെ കൊറോണ ലക്ഷണങ്ങളെ തുടർന്ന് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. നെടുമ്പാശ്ശേരിയിൽ എത്തിയ 52 പേരില്‍ 10 പേരെയാണ് പനി, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങളെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. മറ്റുള്ളവര്‍ ആലുവ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. ഇതിൽ രണ്ട് കുട്ടികളും രണ്ട് ഗർഭിണികളുമുണ്ട്. എല്ലാവരുടെയും സ്രവ സാംപിളുകൾ പരിശോധനക്കായി ശേഖരിച്ചു.

അതേസമയം കൊറോണ വൈറസ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ നില ഗുരുതരമായി തുടരുകയാണ്. കൊറോണ ബാധ സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശിനിയുടെ മാതാവ് 89 കാരിയുടെ ആരോഗ്യ നിലയാണ് ആശങ്കയിൽ തുടരുന്നത്. മാതാവിന് പ്രമേഹരോഗവും പിതാവിന് ഹൃദ്രോഗവും ഉണ്ട്. ഇരുവരെയും തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

ഇറ്റലിയിൽ നിന്നെത്തിയ ദമ്പതികളുടെ മകനും മരുമകളും കോട്ടയം ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ കുട്ടിയുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ചെങ്കളത്ത് ഇവർ ആദ്യം സന്ദർശിച്ച ഡോക്ടറെ വീട്ടിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ചെങ്കളത്തുള്ള മൊത്തം 28 പേരാണ് ഇറ്റലിയിൽ നിന്നുള്ള ദമ്പതികളുമായി നേരിട്ട് ബന്ധം പുലർത്തിയത്. ഈ 28 പേരോടും വീട്ടിൽ കഴിയാൻ കർശന നിർദേശം നൽകിയിട്ടുണ്ട്.

Eng­lish Sum­ma­ry; coro­na virus symp­toms observation

YOU MAY ALSO LIKE THIS VIDEO