June 29, 2022 Wednesday

Latest News

June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022

കൊറോണ വൈറസ്; സാധനങ്ങൾക്ക് വാങ്ങൽ പരിധി ഏർപ്പെടുത്തി സർക്കാർ

By Janayugom Webdesk
February 9, 2020

ആഗോള തലത്തിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് പലചരക്ക് സാധനങ്ങൾക്കും വ്യക്തിഗത ശുചിത്വ വസ്തുക്കൾക്കും സിംഗപ്പൂരിൽ ആവിശ്യക്കാർ കൂടിയ സാഹചര്യത്തിൽ പുതിയ നീക്കവുമായി സർക്കാർ. രാജ്യത്തെ എല്ലാ എൻ‌ടിയു‌സി ഫെയർ‌പ്രൈസ് കടകളിലും ഷോപ്പിംങ് മാർക്കറ്റിലും ഞായറാഴ്ച മുതൽ ഒരു ഉപഭോക്താവിന് നാല് പായ്ക്ക് പേപ്പർ ഉൽ‌പ്പന്നങ്ങൾ, രണ്ട് ബാഗ് അരി, നാല് ബണ്ടിൽ പായ്ക്ക് നൂഡിൽസ് എന്നിവ മാത്രമേ വാങ്ങാൻ അനുവാദമുള്ളൂ. ഞായറാഴ്ച രാവിലെ സിംഗപ്പൂരിലുടനീളമുള്ള എല്ലാ സ്റ്റോറുകളിളും സർക്കാർ നോട്ടീസ് നൽകി. സ്റ്റോക്ക്പൈലിംഗിൽ നിന്ന് ഉപഭോക്താക്കളെ നിരുത്സാഹപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് അധിക വാങ്ങൽ പരിധി ഏർപെടുത്തിയിരിക്കുന്നതെന്ന് ഫെയർ‌പ്രൈസ് വക്താവ് പറഞ്ഞു. “വീട്ടിൽ സ്വന്തമായി ഒരു ചെറിയ ശേഖരം സൃഷ്ടിക്കേണ്ട ആവശ്യമില്ലെന്നും നിങ്ങൾക്ക് ആവശ്യമുള്ളത് മാത്രം വാങ്ങിക്കുവെന്നും വക്താവ് കൂടിചേർത്തു. സിംഗപ്പൂരിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 40 ആയി. ഇന്ന് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ ഒരാൾ ടാക്സി ഡ്രൈവർ, സ്വകാര്യ വാടക കാർ ഡ്രൈവറുമാണ്.

Eng­lish sum­ma­ry: Coro­na virus; The gov­ern­ment has set a lim­it on pur­chase of goods

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.