March 26, 2023 Sunday

Related news

September 19, 2022
January 25, 2022
January 21, 2022
January 19, 2022
January 19, 2022
January 19, 2022
January 18, 2022
January 17, 2022
January 17, 2022
January 16, 2022

ന്യൂയോര്‍ക്കില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് കൊറോണ വൈറസ്; കാലിഫോര്‍ണിയയില്‍ ആദ്യ മരണം, വാഷിംഗ്ടണില്‍ മരണം 10

പി പി ചെറിയാന്‍ 
ന്യുയോര്‍ക്ക്
March 7, 2020 10:33 am

അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനൊന്നായി. കാലിഫോര്‍ണിയയിലെ ആദ്യ മരണം സ്ഥിരീകരിച്ചു. വാഷിംങ്ടണില്‍ ഇതിനകം പത്ത് പേര്‍ വൈറസ് ബാധിച്ചു മരിച്ചു. ഉല്ലാസയാത്രയ്ക്കു സാന്‍ഫ്രാന്‍സിസ്‌ക്കൊയില്‍ നിന്നും മെക്‌സിക്കോയിലേക്ക് 2,500 യാത്രക്കാരുമായി പോയ കപ്പലിലെ യാത്രക്കാരാണ് ഇന്നലെ മരിച്ചത്.

ന്യൂയോര്‍ക്കില്‍ കൊറോണ വൈറസ് ബാധിച്ചു ഒരു കുടുംബത്തിലെ നാലു പേര്‍ ചികിത്സയിലാണ്. രണ്ടു പേര്‍ക്ക് കൂടി രോഗം കണ്ടെത്തിയതോടെ ന്യുയോര്‍ക്കില്‍ രോഗം കണ്ടെത്തിയവരുടെ എണ്ണം ആറായി. വെസ്റ്റ് കോസ്റ്റിലാണ് കൊറോണ വൈറസ് കാര്യമായി ബാധിച്ചിരിക്കുന്നത്.

ജനുവരി 21 ആദ്യമായി വാഷിംങ്ടണിലാണ് രോഗം സ്ഥിരീകരിച്ചത്. ലൊസാഞ്ചലസ് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ഒരാളില്‍ വൈറസ് കണ്ടെത്തിയതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി ബുധനാഴ്ച അറിയിച്ചു. ഇവിടെ തന്നെ ആറു പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതായി ഹെല്‍ത്ത് ഒഫീഷ്യല്‍സ് പറഞ്ഞു.

കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗവിന്‍ ന്യൂസം രോഗബാധ നേരിടുന്നതായി  ബുധനാഴ്ച അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. അമേരിക്കയില്‍ ടെക്‌സസ് ഉള്‍പ്പെടെ പതിനാലു സംസ്ഥാനങ്ങളില്‍ 124 പേരില്‍ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. വാഷിംങ്ടണില്‍ (27), കാലിഫോര്‍ണിയ (24) ഇല്ലിനോയ് (4), ഫ്‌ളോറി! (3), ഒറിഗന്‍ (3), ടെക്‌സസ് (1), അരിസോന, ജോര്‍ജിയ, റോസ് ഐലന്‍ഡ് (2), നോര്‍ത്ത് കാരലൈന (1), വിസ്‌കോന്‍സെന്‍ (1). ഇനിയും പലരിലും രോഗബാധ സ്ഥിരീകരിക്കേണ്ടതുണ്ട്. പരിശോധനകള്‍ നടത്തിവരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.