കൊറോണ വൈറസ് ബാധക്കെതിരെ കേരളം കനത്ത ജാഗ്രതയിലാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ജനങ്ങൾ പരിഭ്രാന്തരാകേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും അവർ പറഞ്ഞു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ കാരുണ്യ കമ്യൂണിറ്റി ഫാർമസി ഉദ്ഘാടനത്തിനെത്തിയ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ആരോഗ്യവകുപ്പ് അധികൃതർക്ക് അടിയന്തര ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഗവൺമെന്റ് മെഡിക്കൽ കോളേജുകളിൽ ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കുന്നു. വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. രോഗം പ്രതിരോധിക്കുന്നതിനായി നോർക്കയുടെ സഹായവും തേടി.
വേണമെങ്കിൽ കേന്ദ്ര സഹായവും തേടും. സംസ്ഥാനത്ത് ഇപ്പോൾ മൂന്നു പേർ നിരീക്ഷണത്തിലാണ്. ആവശ്യമെങ്കിൽ ഇവരെ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു. കൊറോണ വൈറസ് ബാധയെ തുടർന്ന് ഹോങ്കോംഗിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ.
വൈറസ് ബാധ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 17 വരെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. അതേസമയം ചൈനയിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 41 കഴിഞ്ഞു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.