കൊറോണ വൈറസ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കൊറോണ മൂലം കയറ്റുമതി നിലയ്ക്കാനും, നിരവധിപേർക്ക് ജോലി നഷ്ടപ്പെടാനും സാധ്യതയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. രോഗഭീതിമൂലം സംസ്ഥാനത്തേക്കുള്ള വിദേശികളുടെ വരവ് കുറഞ്ഞെന്നും മന്ത്രി പറഞ്ഞു.
രോഗത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യ തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് അവരുടെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. അതേപോലെ സംസ്ഥാനത്തേക്കുള്ള വിദേശീയരുടെ വരവിൽ കുറവ് ഉണ്ടാകുന്നതോടെ അത് സംസ്ഥാനത്തേയും ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ ഇലക്ട്രിക്കൽ മേഖലകളിലേക്കുള്ള അസംസ്കൃത വസ്തുക്കളെല്ലാം ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ചൈനയിൽ കൊറോണ വൈറസ് പടർന്നതോടെ ഈ മേഖലകളെ സാരമായി ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ENGLISH SUMMARY: Corona virus ; Kerala’s economy will be affected: Finance Minister
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.