കൊറോണ വൈറസ് ബാധ സംശയത്തെ തുടർന്ന് ചൈനയിൽ നിന്നെത്തിയ വിദ്യാർത്ഥികളെ പരിശോധിച്ച ഡോക്ടറെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ബംഗ്ലൂരുവിലെ ആയുർവ്വേദ ആശുപത്രിയിലെ വനിതാഡോക്ടറെയാണ് വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന സംശയത്തിൽ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.
ഏതാനും ദിവസം മുൻപ് ഇവർ ചൈനയിലെ വുഹാനിൽ നിന്നെത്തിയ രണ്ടു വിദ്യാർഥികളെ ബംഗ്ലൂരുവിലെ ആശുപത്രിയിൽ പരിശോധിച്ചിരുന്നു. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെ വീട്ടിലെത്തിയപ്പോൾ ജലദോഷവും നേരിയ പനിയുമുണ്ടായി. തുടർന്ന് വിവരം ഡോക്ടർ ജില്ലാ ആരോഗ്യവകുപ്പ് അധികാരികളെ അറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഇവരുടെ രക്തവും തൊണ്ടയിലെ സ്രവവും എടുത്തു പരിശോധനയ്ക്കയച്ചു.
ജില്ലയിൽ നിലവിൽ വനിതാ ഡോക്ടർ അടക്കം ആകെ നാല് പേരാണ് ഐസൊസലേഷൻ വാർഡിൽ ചികിത്സയിലുള്ളത്. ഇതിൽ ഒരാളുടെ പരിശോധനാ ഫലം പോസിറ്റീവാണെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു. ആകെ 96 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 92 പേര് വീടുകളിലും രണ്ടു പേർ വീതം കാസർകോട് ജനറൽ ആശുപത്രിയിലും കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്.
English summary: Coroner’s suspicion of doctor
you may also like this video