വന്‍കിട കോര്‍പറേറ്റുകൾക്ക് ബാങ്ക് ഉടമസ്ഥരാകാം

ആർബിഐ ആഭ്യന്തര സമിതിയുടെ ശുപാർശ
സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി:

Posted on November 21, 2020, 10:07 pm

സ്വന്തം ലേഖകൻ

വന്‍കിട കോര്‍പറേറ്റ്, വ്യവസായ സ്ഥാപനങ്ങളെ ബാങ്കുകളുടെ പ്രമോട്ടര്‍മാരാക്കാവുന്നതാണെന്ന് റിസര്‍വ് ബാങ്കിന്റെ ആഭ്യന്തര സമിതിയുടെ ശുപാര്‍ശ. രാജ്യത്തെ ബാങ്കിങ് ഉടമസ്ഥതയിൽ വൻ മാറ്റങ്ങളാണ് സമിതി നിർദ്ദേശിച്ചിട്ടുള്ളത്. വൻകിട സ്ഥാപനങ്ങൾ പ്രമോട്ടർമാരായി മാറുമ്പോൾ വായ്പ സംബന്ധിച്ചുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളൊഴിവാക്കാന്‍ ബാങ്കിങ് നിയന്ത്രണ നിയമം (1949) ഭേദഗതി ചെയ്യണമെന്നു സമിതി വ്യക്തമാക്കി. പ്രമോട്ടര്‍മാരുടെ ഓഹരി നിലവിലെ 15 ശതമാനത്തില്‍നിന്ന് 26 ശതമാനമാക്കാം. പ്രമോട്ടര്‍മാര്‍ അല്ലാത്തവരുടെ ഓഹരി 15 ശതമാനമെന്ന് നിജപ്പെടുത്തണമെന്നും പുതുതായി വ്യവസ്ഥ ചെയ്യുന്നുണ്ട്. റിപ്പോര്‍ട്ട് ആർബിഐ വെബ്‌സൈറ്റില്‍ ലഭ്യമാക്കി. ജനുവരി 15വരെ അഭിപ്രായങ്ങള്‍ സ്വീകരിക്കും.

മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതും 50,000 കോടി രൂപയെങ്കിലും ആസ്തിയുള്ളതുമായ ബാങ്കിങ് ഇതര ധനകാര്യ കമ്പനികളെ (എന്‍ബിഎഫ്‌സി) ബാങ്കുകളാക്കി മാറ്റാമെന്നും സമിതി ശുപാർശ ചെയ്തു. 10 വര്‍ഷമെങ്കിലും പ്രവര്‍ത്തനമുള്ളവയെയാണ് ഇതിനായി പരിഗണിക്കേണ്ടത്. കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ എന്‍ബിഎഫ്‌സികളെയും പരിഗണിക്കാമെന്നും റിപ്പോർട്ടിലുണ്ട്.
വന്‍കിട ബാങ്കുകള്‍ക്ക് പുതിയ ലൈസന്‍സ് നല്‍കാന്‍ ആവശ്യമായ മൂലധനം 500 കോടിയില്‍നിന്ന് 1000 കോടിയാക്കുക, സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളുടേത് 200 കോടിയില്‍നിന്ന് 300 കോടിയാക്കുക, പേയ്‌മെന്റ് ബാങ്കുകള്‍ക്ക് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ആവാന്‍ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനപരിചയം തുടങ്ങിയവയും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലൈസന്‍സ് സംബന്ധിച്ച് പുതിയ വ്യവസ്ഥകള്‍ കൊണ്ടുവരുമ്പോള്‍ അവ നിലവിലെ ബാങ്കുകള്‍ക്കും ബാധകമാക്കണം. എന്നാല്‍, നിലവിലെ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കാത്ത രീതിയിലുള്ള മാറ്റം അനുവദിക്കണമെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.

ENGLISH SUMMARY: cor­po­rate can became bank owners

YOU MAY ALSO LIKE THIS VIDEO