കൊറോണ പ്രതിസന്ധിക്കിടയിലും രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള വിദ്യയുമായി മോഡി സർക്കാർ. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എംഎൻആർഇജിഎ) വേതനം 20 രൂപ വർധിപ്പിച്ചതായി കഴിഞ്ഞ ആഴ്ച്ച ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു. എന്നാൽ ഇപ്പോൾ വർധിച്ചിപ്പ തുകയെക്കാൾ കൂടുതൽ വേതനമാണ് ഇപ്പോൾ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ തൊഴിലാളികൾക്ക് നൽകുന്നത്. എംഎൻആർഇജിഎ വേതനം 182 രൂപയിൽ നിന്നും 202 ആയി വർധിപ്പിച്ചെന്നാണ് ധനമന്ത്രി പറഞ്ഞത്. എന്നാൽ ഇത് ശുദ്ധ തട്ടിപ്പെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്.
കൊറോണയുമായി ബന്ധപ്പെട്ട പാക്കേജ് പ്രഖ്യാപിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് എംഎൻആർഇജിഎ വേതനം 20 രൂപ വർധിപ്പിച്ച് ഗ്രാമ വികസന മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പണപ്പെരുപ്പം വർധിക്കുന്നതിന്റെ അടിസ്ഥാനത്തിലുള്ള വേതനവർധനയാണെന്നും വ്യക്തമാക്കിയിരുന്നു. 182 രൂപയായിരുന്ന വേതനം 202 രൂപയാക്കി വർധിപ്പിച്ചെന്ന പ്രഖ്യാപനവും തെറ്റാണ്. ജോലിയുടെ സ്വാഭാവവും സമയവും അനുസരിച്ചാണ് വിവിധ സംസ്ഥാനങ്ങളിൽ വേതനം നിശ്ചയിക്കുന്നത്. കൂടാതെ ഈ വർധനയിലൂടെ ഓരോ കുടംബത്തിനും 2000 രൂപയുടെ വർധനയുണ്ടാകുമെന്നാണ് ധനമന്ത്രി പറഞ്ഞത്.
100 ദിവസത്തെ തൊഴിൽ കിട്ടിയാൽ മാത്രമാണ് 2000 രൂപ വർധന ലഭിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ തൊഴിലാളികൾക്ക് പരമാവധി ലഭിക്കുന്നത് 50 ദിവസത്തെ ജോലി മാത്രമാണ്. രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ തൊഴിലാളികൾക്ക് പദ്ധതി പ്രകാരം തൊഴിൽ ലഭിക്കില്ല. ഈ സാഹചര്യത്തിൽ രാജ്യത്തെ പത്ത് കോടിയിൽ അധികം വരുന്ന എംഎൻആർഇജിഎ തൊഴിലാളികൾക്ക് 21 ദിവസത്തെ വേതനം നൽകാൻ സർക്കാർ തയ്യാറണം. എന്നാൽ അത്തരത്തിലുള്ള ഒരു പ്രഖ്യാപനവും കേന്ദ്ര സർക്കാർ നടത്തിയില്ല. നിലവിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 202 രൂപയെക്കാൾ കൂടുതൽ വേതനമാണ് കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങൾ നൽകുന്നത്.
ENGLISH SUMMARY: corruption in employment guarantee scheme
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.