16 April 2024, Tuesday

Related news

April 15, 2024
March 3, 2024
October 11, 2023
October 10, 2023
August 20, 2023
May 25, 2023
May 16, 2023
May 13, 2023
January 31, 2023
January 2, 2023

ആര്‍ടി ഓഫീസുകളില്‍ അഴിമതിക്ക് കളമൊരുങ്ങുന്നു

Janayugom Webdesk
കോട്ടയം
May 21, 2022 8:09 pm

ആർടിഒ ഓഫീസുകളിൽ അഴിമതിക്ക് കളമൊരുക്കാൻ ഉദ്യോഗസ്ഥരുടെയും ഏജന്റ്മാരുടെയും രഹസ്യ നീക്കമെന്ന് ആക്ഷേപം. കോവിഡ് ബാധയ്ക്ക് ശേഷം വിവിധ ആവശ്യങ്ങൾക്കായി ആര്‍ടിഒ ഓഫീസുകളിൽ എത്തുന്നവർക്ക് അപേക്ഷകൾ നിക്ഷേപിക്കാൻ ബോക്സുകൾ സ്ഥാപിച്ചിരുന്നു. ഈ ബോക്സുകളിലെ അപേക്ഷ അടുത്ത ദിവസം തന്നെ അതാത് സെക്ഷൻ ക്ലർക്കുമാർക്ക് കൈമാറി.

ഓഫീസ് രേഖകളിൽ ചേർക്കുകയാണ് ചെയ്തിരുന്നത്. ഈ അപേക്ഷകൾ ഓൺലൈനിൽ ചേർത്ത് പെർമിറ്റ് പുതുക്കൽ, പേരുമാറൽ, ലൈസൻസ് പുതുക്കൽ തുടങ്ങിയവ പൂർത്തീകരിക്കുകയായിരുന്നു ചെയ്തിരുന്നത്. ഇത്തരത്തിൽ ചെയ്യുമ്പോൾ, നടപടി ക്രമങ്ങൾ പൂർത്തിയാവുന്ന മുറയ്ക്ക് അപേക്ഷകന്റെ ഫോണിൽ വരുന്ന ഒടിപി നമ്പർ ഉപയോഗിച്ച് ഇവയുടെ പ്രിന്റ് എടുത്ത് ഉപയോഗിക്കാം.

എന്നാൽ, ഈ ബോക്സ് സംവിധാനം ആർടിഒ ഓഫീസുകളിൽ നിന്നും ഒഴിവാക്കാനാണ് ഉദ്യോഗസ്ഥരുടെ നീക്കം. മുമ്പ്
ഏജന്റ് മാർ മുഖേന നേരിട്ട് സമർപ്പിക്കുന്ന അപേക്ഷകളിൽ, ഏജന്റ്മാരുടെയോ അവരുടെ സ്ഥാപനത്തിന്റെയോ ഓതറൈസേഷൻ കൂടി ചേർത്തായിരുന്നു സമർപ്പിച്ചിരുന്നത്.

ഇത്തരത്തിൽ ചെയ്യുമ്പോൾ അപേക്ഷകൾ ഏത് ഏജന്റിന്റേതാണെന്ന് മനസിലാക്കി ഉദ്യോഗസ്ഥർ ഫയലുകൾ നീക്കാൻ പണം വാങ്ങുകയാണ് പതിവ്. ബോക്സ് സ്ഥാപിച്ച് കഴിഞ്ഞപ്പോൾ, ഏജന്റുമാർ ഇതിൽ നിന്നും ഫയലുകൾ എടുത്തുമാറ്റുന്നു എന്ന ആക്ഷേപം ഉണ്ടായതിനെ തുടർന്ന് പൂട്ടുഘടിപ്പിച്ച ബോക്സുകൾ സ്ഥാപിച്ചിരുന്നു.

ബോക്സ് സംവിധാനത്തിൽ ഇടനിലക്കാരായ ഏജന്റ്മാർ ഇല്ലാത്തതിനാൽ അഴിമതി ഇല്ലാതായിരുന്നു. വാഹന ഉടമകൾ നേരിട്ട് അപേക്ഷകളും രേഖകളും ബോക്സുകളിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. അപേക്ഷകൾ നേരിട്ട് ഉദ്യോഗസ്ഥർ കൗണ്ടറിൽ വാങ്ങിയാൽ മാത്രമേ, ഏജന്റ് മാർക്കും ഉദ്യോഗസ്ഥർക്കും കൈക്കൂലി ഇടപാടുകൾ സാധ്യമായിരുന്നുള്ളൂ.

അതുകൊണ്ട് തന്നെ ഓഫീസുകളിൽ നിന്നും ഇത്തരം ബോക്സുകൾ നീക്കം ചെയ്യാൻ ഏജന്റുമാരും സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാൽ, ബോക്സുകൾ മാറ്റി അപേക്ഷകൾ നേരിട്ട് സ്വീകരിക്കാൻ ഗതാഗത വകുപ്പിൽ നിന്നു ഇതുവരെ ഉത്തരവിറങ്ങാത്തതാണ് ഇക്കൂട്ടർക്ക് തടസം.

Eng­lish summary;Corruption is rife in RT offices

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.