4 October 2024, Friday
KSFE Galaxy Chits Banner 2

Related news

July 24, 2024
April 15, 2024
March 3, 2024
October 11, 2023
October 10, 2023
August 20, 2023
May 25, 2023
May 16, 2023
May 13, 2023
January 31, 2023

അഴിമതി: ഓം പ്രകാശ് ചൗട്ടാല കുറ്റക്കാരന്‍

Janayugom Webdesk
ചണ്ഡിഗഡ്
May 21, 2022 6:28 pm

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല കുറ്റക്കാരനാണെന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി വിധിച്ചു. ശിക്ഷ സംബന്ധിച്ച വാദം മെയ് 26ന് കോടതി കേള്‍ക്കും.

1993 നും 2006 നും ഇടയില്‍ വരുമാനത്തിന് ആനുപാതികമല്ലാതെ 6.09 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നാണ് ചൗട്ടാലയ്ക്കെതിരെ കേസ്. 2010 മാര്‍ച്ച് 26 ന് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 2021 ജനുവരിയില്‍ ചൗട്ടാലയ്ക്കെതിരെ ഡല്‍ഹി കോടതി കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റവും ചുമത്തി.

2013 ല്‍ അധ്യാപക നിയമന അഴിമതിയില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഒ പി ചൗട്ടാലയ്ക്കും മകന്‍ അജയ് ചൗട്ടാലക്കും പത്ത് വര്‍ഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. ഇപ്പോള്‍ 87 വയസ്സുള്ള ഒ പി ചൗട്ടാല 2021 ജൂലൈയിലാണ് ജയില്‍ മോചിതനായത്.

Eng­lish summary;Corruption: Om Prakash Chau­ta­la convicted

You may also like this video;

TOP NEWS

October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.