9 December 2024, Monday
KSFE Galaxy Chits Banner 2

അഴിമതി: സ്ഥാനമൊഴിഞ്ഞ് വെനസ്വലേയന്‍ പ്രതിപക്ഷ നേതാവ്

Janayugom Webdesk
കാരക്കസ്
December 7, 2021 10:10 pm

യുഎസ് പിന്തുണയോടുകൂടിയ ഇടക്കാല സര്‍ക്കാരില്‍ നിന്ന് രാജിവച്ച് വെനസ്വലേയന്‍ പ്രതിപക്ഷ നേതാവ് ജൂലിയോ ബോര്‍ഗസ്. ഇടക്കാല സര്‍ക്കാരെന്ന് സ്വയം വിശേഷിപ്പിക്കുന്ന ജുവാന്‍ ഗു അയ്ഡോയ സഖ്യത്തിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചാണ് വിദേശകാര്യ കമ്മിഷണര്‍ സ്ഥാനം ബോര്‍ഗസ് രാജിവച്ചത്. വ്യാപകമായ അഴിമതി നടത്തുന്ന സംഘമായി ഗു അയ്ഡോയുടെ ഇടക്കാല സര്‍ക്കാര്‍ മാറിയെന്ന് രാജി പ്രഖ്യാപിച്ചുകൊണ്ട് ബോര്‍ഗസ് പറഞ്ഞു. “ഇടക്കാല സര്‍ക്കാര്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്നും പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള ഒരു മാർഗമെന്ന നിലയില്‍ പരാജയപ്പെട്ടുവെന്നും ബോര്‍ഗസ് ആരോപിച്ചു.

വിദേശത്തുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തിരിമറി നടത്തിയെന്നും കൊളംബോയില്‍ നിന്നു കൊണ്ട് ആഭ്യന്തര കലാപത്തിന് ബോര്‍ഗസ് നേതൃത്വം നല്‍കിയിരുന്നതായും പ്രസിഡന്റ് നിക്കോളാസ് മഡുറോ പല അവസരങ്ങളിലും പറ‌ഞ്ഞിരുന്നു.

2018‑ൽ, മഡുറോയ്‌ക്കെതിരായ വധശ്രമത്തില്‍ രാജ്യദ്രോഹം, മനഃപൂർവമായ നരഹത്യ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി ബോർഗസിനെ കൊളംബിയയിലേക്ക് നാടുകടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

Eng­lish Sum­ma­ry: Cor­rup­tion: Venezue­lan oppo­si­tion leader resigns

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.