September 26, 2022 Monday

Related news

August 29, 2022
July 28, 2022
February 11, 2022
November 15, 2021
August 15, 2021
March 13, 2021
February 14, 2021
January 13, 2021
January 4, 2021
December 21, 2020

ഇനി മുതൽ വീട് പണിക്കും ചിലവ് കൂടും

Janayugom Webdesk
തിരുവനന്തപുരം
December 21, 2020 3:29 pm

വീട് പണിക്കും ഇനി മുതൽ ചിലവ് കൂടും. കോവിഡ് കാലത്ത് ഫാക്ടറികളിൽ ഉൽപാദനം കുറഞ്ഞതുമൂലമുണ്ടായ ദൗർലഭ്യമാണു സിമന്റ് അടക്കമുള്ള ഉത്പന്നങ്ങൾക്ക് വില കൂടുന്നതിന് കാരണമായത്. സിമന്റിനു പുറമെ വാർക്കക്കമ്പി, ഉരുക്ക് ഉൽപന്നങ്ങൾ, അലുമിനിയം, പിവിസി ഉൽപന്നങ്ങളുടെയും വില വർധിച്ചിട്ടുണ്ട്.

സിമന്റിനു ചാക്കൊന്നിന് 330 രൂപയിൽ നിന്ന് 380–390 രൂപയിലെത്തി. 50 രൂപയിലേറെ കൂടി. ആയിരം ചതുരശ്രയടിയുള്ള വീടിന് 500 ചാക്ക് സിമന്റ് വേണമെങ്കിൽ 25,000 രൂപ–30, 000 രൂപ അധികച്ചെലവ്. കൂടാതെ നവംബർ മുതൽ വാർക്കക്കമ്പിക്കും സ്റ്റീൽ പ്ലേറ്റ്, ഷീറ്റ് തുടങ്ങി സർവ ഉരുക്ക് ഉൽപന്നങ്ങൾക്കും വില കയറുകയാണ്. വാർക്കക്കമ്പി കിലോഗ്രാമിനു വില 45 രൂപയിൽ നിന്ന് 68 രൂപയിലെത്തി. വില 72 രൂപ വരെ എത്തുമെന്നാണു കണക്കാക്കുന്നത്. 50 ശതമാനത്തിലേറെ വർധന. 1000 ചതുരശ്രയടി വീടിന് ഏകദേശം 5 ടൺ കമ്പി വേണ്ടി വരും. കിലോ 23 രൂപ കൂടിയതിനാൽ ടണ്ണിന് 23,000 രൂപയാണു വർധന. 5 ടണ്ണിന് 1.15 ലക്ഷം രൂപ.

സിമന്റിനു പുറമെ അലൂമിനിയത്തിന് 20%, പിവിസിക്ക് 30% വില കൂടിയിട്ടുണ്ട്. പൈപ്പ്, ടൈലുകൾ, പെയിന്റ് തുടങ്ങിയവയുടെ വിലക്കയറ്റവും കണക്കാക്കിയാൽ ചതുരശ്രയടിക്ക് 200 രൂപ വരെയും 1000 ചതുരശ്രയടി വീടിന് 2 ലക്ഷം വരെയും ചെലവു കൂടുന്നു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.