മണ്ണാര്‍ക്കാട്, കോഴിക്കോട്, പൂടൂര്‍ ബസുകള്‍ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍മാര്‍ തടഞ്ഞു

Web Desk
Posted on August 30, 2019, 12:44 pm

പാലക്കാട്: മണ്ണാര്‍ക്കാട്‌കോഴിക്കോട് ബസുകള്‍ മുനിസിപ്പല്‍ സ്റ്റാന്റ് ബഹിഷ്‌ക്കരിക്കുന്നതിനെതിരെ നഗരസഭാ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സ്റ്റഡിയം സ്റ്റാന്റില്‍ ബസുകള്‍ തടഞ്ഞു.

ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്‍, വൈസ് ചെയര്‍മാന്‍ സി കൃഷ്ണകുമാര്‍ എല്‍ ഡി എഫ് നഗരസഭാ അധ്യക്ഷ സി കുമാരി, സ്ഥിരം സമിതി അധ്യക്ഷന്‍ അബ്ദുള്‍ ഷുക്കൂര്‍, യു ഡി എഫ് നഗരസഭാ അധ്യക്ഷന്‍ ഭവദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്റ്റഡിയം സ്റ്റാന്റിലേക്ക് പ്രവേശിക്കാനെത്തിയ മണ്ണാര്‍ക്കാട്, പൂടൂര്‍, കോഴിക്കോട് ബസുകള്‍ തടഞ്ഞത്.

സ്‌റ്റേഡിയം സ്റ്റാന്റിന് മുന്നില്‍ വാഹനങ്ങള്‍ തടഞ്ഞതോടെ ബസ് ഉടമകള്‍ വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ട് യാത്രക്കാരെ ഇറക്കിവിടുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് സി ഐയുമായി നടത്തിയ ചര്‍ച്ചയില്‍ ബസ് ഉടമകളും നഗരസഭാംഗങ്ങളുമായി നാലുമണിക്കകം ചര്‍ച്ച് ചെയ്ത് പ്രശ്‌നം രമ്യമായി പരിഹരിക്കാമെന്ന് സി ഐ ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് ബസ് ഉടമകള്‍ പ്രശ്‌നത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

bus stopped